കൊച്ചനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kochanoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ പെടുന്ന മൂന്നു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണം വരുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചനൂർ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.[അവലംബം ആവശ്യമാണ്] കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്‌. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്.

കൊച്ചനൂരുകാരായ വ്യക്തികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വെബ് സൈറ്റ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചനൂർ&oldid=3979999" എന്ന താളിൽനിന്ന് ശേഖരിച്ചത്