കിരാലൂർ
ദൃശ്യരൂപം
(Kiralur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kiralur | |
|---|---|
ഗ്രാമം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| പിൻ | 680601 |
| വാഹന രജിസ്ട്രേഷൻ | KL 48 |
| അടുത്തുള്ള നഗരം | തൃശ്ശൂർ |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കിരാലൂർ. കുന്നംകുളം താലൂക്കിലുള്ള വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.
കുന്നംകുളം താലൂക്കിൻ്റെയും വേലൂർ പഞ്ചായത്തിന്റെയും ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമാണ് കിരാലൂർ. മുണ്ടൂരിൽനിന്നും വേലൂരിലേക്ക് പോകുന്ന പാതയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കിരാലൂരായി. ഈ പാതയ്ക്ക് പുറമെ കിരാലൂരിനെ ആറമ്പിള്ളി, കൊള്ളന്നൂർ വഴി പുറ്റേക്കരയുമായി ബന്ധിപ്പിക്കുന്ന പാതയും താമരതുരുത്തി, തങ്ങാലൂർ വഴി അവണൂരുമായി ബന്ധിപ്പിക്കുന്ന പാതയും നിലവിലുണ്ട്.