കിം ഫിൽബി

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജൻറ്. (ജനനം - 1-ജനുവരി-1912, മരണം - 11 മെയ് 1988)( ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിൾ ഏജൻറ്.) ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ. 6 തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേയ്ക്ക് അയച്ചത് കെ.ജി.ബി. (റഷ്യൻ ചാരസംഘടന) ചാരനായിരുന്ന കിം ഫിൽബിയെ ആയിരുന്നു.
ഫിൽബിയുടെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഉദോഗ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു ജോൺ ഫിൽബിയുടെ ജനനം. കേംബ്രിജിലെ ഉന്നതപഠനത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും, കെ.ജി.ബി.യിൽ അംഗമാകുകയും ചെയ്തു. തന്റെ റഷ്യൻ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയിൽ അംഗമാകുകയും റഷ്യൻ ചാരസംഘടനയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലുൾപ്പെട്ടിരുന്ന പഞ്ചാബിലെ അംബാലയിൽ എഴുത്തുകാരനും പര്യവേക്ഷകയുമായ സെന്റ് ജോൺ ഫിൽബിയുടെയും അദ്ദേഹത്തിന്റെ ഭാര്യ ഡോറ ജോൺസ്റ്റണിന്റെയും മകനായി കിം ഫിൽബി ജനിച്ചു.[1] ഫിൽബി ജനിക്കുമ്പോൾ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎസ്) അംഗമായിരുന്ന സെന്റ് ജോൺ പിന്നീട് മെസപ്പൊട്ടേമിയയിൽ ഒരു സൈനികേതര ഉദ്യോഗസ്ഥനായും സൗദി അറേബ്യയിലെ രാജാവ് ഇബ്നു സൗദിന്റെ ഉപദേശകനായും മാറി.[2][3]
റുഡ്യാർഡ് കിപ്ലിംഗിന്റെ നോവലായ കിമ്മിലെ[4] ബാല-ചാരന്റെ പേരിൽ "കിം" എന്ന് വിളിപ്പേരുണ്ടായിരുന്ന ഫിൽബി, സറേയിലെ ഷാക്കിൾഫോർഡിലുള്ള ആൺകുട്ടികൾക്കായുള്ള ആൽഡ്രോ പ്രിപ്പറേറ്ററി സ്കൂളിൽ ചേർന്നു. കൗമാരത്തിന്റെ തുടക്കത്തിൽ, അറേബ്യൻ മരുഭൂമിയിലെ ബദുക്കൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു.[5] പിതാവിന്റെ പാത പിന്തുടർന്ന്, ഫിൽബി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ തുടർന്ന അദ്ദേഹം 1928-ൽ 16-ാം വയസ്സിൽ അവിടുത്തെ പഠനം ഉപേക്ഷിച്ചു.[6] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് സ്കോളർഷിപ്പ് നേടിയ അദ്ദേഹം അവിടെ ചരിത്രവും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. 1933-ൽ അവിടെനിന്ന് അദ്ദേഹം ബിരുദം നേടി.[7]
അവലംബം
[തിരുത്തുക]
- ↑ Ron Rosenbaum (10 July 1994). "Kim Philby and the Age of Paranoia". The New York Times. Retrieved 17 February 2008.
- ↑ Page & Leitch 1968, pp. 30–39.
- ↑ Clive, Nigel (2004). "Philby, Harold Adrian Russell [Kim] (1912–1988), spy". Oxford Dictionary of National Biography (in ഇംഗ്ലീഷ്) (online ed.). Oxford University Press. doi:10.1093/ref:odnb/40699. ISBN 978-0198614128. Retrieved 2021-02-12. (Subscription or UK public library membership required.)
- ↑ Ron Rosenbaum (10 July 1994). "Kim Philby and the Age of Paranoia". The New York Times. Retrieved 17 February 2008.
- ↑ Le Carré 2004, p. 155.
- ↑ Clive, Nigel (2004). "Philby, Harold Adrian Russell [Kim] (1912–1988), spy". Oxford Dictionary of National Biography (in ഇംഗ്ലീഷ്) (online ed.). Oxford University Press. doi:10.1093/ref:odnb/40699. ISBN 978-0198614128. Retrieved 2021-02-12. (Subscription or UK public library membership required.)
- ↑ Philby, Charlotte (29 July 2009). "My grandfather, the Russian spy". Independent Digital News & Media Ltd. The Independent. Retrieved 21 June 2023.