കിൽക്കെന്നി പൂച്ച
ദൃശ്യരൂപം
(Kilkenny cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിൽക്കെന്നി പൂച്ച എന്നത് ഒരു ശൈലിയായാണ് പ്രയോഗത്തിലുള്ളത്. അയർലൻഡിലെ നഗരമാണ് കിൽക്കെന്നി. കിൽക്കെന്നി പൂച്ചകളുടെ പോര് ഒരു പഴയ ഇംഗ്ളിഷ് നഴ്സറി പാട്ടിലെ പരാമർശമാണ്. പൂച്ചകളുടെ പോരിനൊടുവിൽ അവശേഷിച്ചത് നഖങ്ങളും വാലുകളുടെ അറ്റവും മാത്രമെന്നാണ് പാട്ടിലെ കഥ. ഒരു ഐറിഷ് നഴ്സറി ഗാനത്തിലാണ് ഈ കഥയുള്ളത്. [1]
ശൈലിക്ക് ആധാരമായ ഐറിഷ് നേഴ്‌സറി ഗാനം
[തിരുത്തുക]- There once were two cats of Kilkenny
- Each thought there was one cat too many
- So they fought and they fit
- And they scratched and they bit
- Till (excepting their nails
- And the tips of their tails)
- Instead of two cats there weren't any! [2]