കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala State Human Rights Commission of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kerala State Human Rights Commission
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
national human rights commission logo
national human rights commission logo
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1998 ഡിസംബർ 11
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധിIndia
പ്രവർത്തന ഘടന
ആസ്ഥാനംതിരുവനന്തപുരം, കേരളം
മേധാവികൾ
  • ജസ്റ്റിസ് എസ്. മണികുമാർ, ചെയർമാൻ
  • ജസ്റ്റിസ് പി.മോഹൻദാസ്, കമ്മീഷൻ അംഗം
  • കെ.മോഹൻകുമാർ, കമ്മീഷൻ അംഗം
വെബ്സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന് കീഴിൽ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഘടകമാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.