കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്
| കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് | |
|---|---|
| കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ | |
| ചുരുക്കപ്പേര് | മത്സ്യഫെഡ് |
| രൂപീകരണം | March 19, 1984 |
| ആസ്ഥാനം | കമലേശ്വരം, തിരുവനന്തപുരം, കേരളം, ഇന്ത്യ |
| പ്രവർത്തന മേഖലകൾ | മത്സ്യ ഉത്പാദനം, മത്സ്യ സംഭരണം, മത്സ്യ വിൽപ്പന |
ചെയർമാൻ | പി. പി. ചിത്തരജ്ഞൻ [1] |
മാനേജിംഗ് ഡയറക്ടർ | ഡോ. ലോറൻസ് ഹരോൾഡ് |
| അനുബന്ധ സ്ഥാപനങ്ങൾ | ഫിഷ്മാർട്ട് |
| വെബ്സൈറ്റ് | matsyafed |
കേരളത്തിലെ പത്ത് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന, മത്സ്യബന്ധന മേഖലയിലെ 651 പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ[2] (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്). 1984 ലാണ് ഇതു രൂപീകരിച്ചത്.
അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡിനാണ് മത്സ്യഫെഡിന്റെ ഭരണനിർവ്വഹണ ചുമതല.[3]
പ്രവർത്തനങ്ങൾ
[തിരുത്തുക]മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഈ ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.[4] ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്.[5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "KEY CONTACTS". matsyafed. matsyafed. Archived from the original on 2019-01-25.
- ↑ നാളെയിലെ മത്സ്യഫെഡ് കൈപ്പുസ്തകം. കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ.
{{cite book}}:|access-date=requires|url=(help) - ↑ "matsyafed /Organization". matsyafed. matsyafed. Archived from the original on 2019-01-25.
- ↑ "Matsyafed /about-us". matsyafed. matsyafed. Archived from the original on 2019-01-25.
- ↑ "Fishmart". fishmart.matsyafed. matsyafed. Archived from the original on 2018-09-16.
പുറം കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ് Archived 2015-07-15 at the Wayback Machine