കേളത്ത് അരവിന്ദാക്ഷൻ മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kelath Aravindakshan Marar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേളത്ത് അരവിന്ദാക്ഷൻ മാരാർ
Kelath Aravindakshan Marar.jpg
കേളത്ത് അരവിന്ദാക്ഷൻ മാരാർ
ജനനം1942
ദേശീയതഭാരതീയൻ
Home townഒല്ലൂർ

കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി. തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യത്തിലും അത് പോലെയുള്ള പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യം ആണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ. [1] [2] [3] [4]

അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസിൽ ഇടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു.

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം - കേരളീയ വാദ്യങ്ങൾ - 2011 [5] [6]
  • തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവർണമുദ്ര കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് ലഭിച്ചു. [7]
  • കലാചാര്യ പുരസ്‌കാരം [8]
  • വാദ്യമിത്ര പുരസ്‌കാരം [8]
  • ധന്വന്തരി പുരസ്‌കാരം [8]
  • പൂർണത്രയീശ പുരസ്‌കാരം [8]
  • ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം [8]
  • വാദ്യ വിശാരദൻ പുരസ്‌കാരം [8]

അവലംബം[തിരുത്തുക]

  1. "മേളാരവിന്ദം". deshabhimani.com. 2019-11-03. ശേഖരിച്ചത് 2020-04-07.
  2. https://www.manoramaonline.com/music/music-news/thrissur-pooram.html " മണ്ണിലും മനസിലും താളലഹരി"
  3. https://timesofindia.indiatimes.com/city/kochi/thrissur-pooram-retains-its-grandeur-excitement/articleshow/69315243.cms Thrissur Pooram retains its grandeur and excitement
  4. https://www.mathrubhumi.com/thrissur/news/article-1.3786496
  5. http://www.keralaculture.org/malayalam/keraleeyavadyangal-awards-snakademy/552 keralaculture.org » സാംസ്‌കാരികകാര്യവകുപ്പ്‌ › അവാർഡുകൾ › കേരള സംഗീത നാടക അക്കാദമി › അവാർഡ് › കേരളീയ വാദ്യങ്ങൾ
  6. https://www.news18.com/news/india/sangeetha-nataka-akademi-awards-announced-436275.html Sangeetha Nataka Akademi Awards announced
  7. https://keralakaumudi.com/news/news-amp.php?id=191275&u=local-news-thrissur ശ്രീരാമ പാദ സുവർണ്ണ മുദ്ര കേളത്ത് അരവിന്ദാക്ഷ മാരാർക്ക് സമർപ്പിച്ചു
  8. 8.0 8.1 8.2 8.3 8.4 8.5 "കേളത്തിനെ കേൾക്കുമ്പോൾ". mathrubhumi.com. 2016-04-16. ശേഖരിച്ചത് 2020-04-13.