കീഴ്വനച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keezhvanachal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊടും ഭീകരരായ കുറ്റവാളികളെ കെട്ടിത്താഴ്ത്തിയിരുന്ന എറണാകുളം കായലിന്റെ തെക്കേ ഭാഗത്തുള്ള ഒരു ശിക്ഷാ കേന്ദ്രമാണ് കീഴ്വനച്ചാൽ. കൊച്ചിപ്പുഴ എന്നും ഇതിനു പേരുണ്ട്. ശക്തൻതമ്പുരാന്റെ കാലത്താണ് ഇത്തരം കെട്ടിത്താഴ്ത്തൽ ശിക്ഷ നടപ്പാക്കിയിരുന്നത്. 'മനയ്ക്കലാക്കുക' എന്നും ഇതിനെ പറഞ്ഞിരുന്നു. കുറ്റവാളികളുടെ കഴുത്തിൽ ഭാരമുള്ള ഒരു കൂടം കെട്ടിയാണ് പുഴയിൽ തള്ളിയിരുന്നത്. [1]

അവലംബം[തിരുത്തുക]

  1. കെ. രമേശൻ നായർ (2004). പോലീസ് വിജ്ഞാനകോശം. പ്രശാന്തി പബ്ളിഷേഴ്സ്. pp. 370–371.
"https://ml.wikipedia.org/w/index.php?title=കീഴ്വനച്ചാൽ&oldid=1920482" എന്ന താളിൽനിന്ന് ശേഖരിച്ചത്