കാവ്യമേള
ദൃശ്യരൂപം
(Kavyamela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാവ്യമേള | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ഷീല |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | സി.ജെ. മോഹൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ജയമാരുതി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 1.5 ലക്ഷം |
എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1965 ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തിയ മലയാളചലച്ചിത്രമാണ് കാവ്യമേള. ടി.ഇ. വാസുദേവൻ നിർമിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ഷീല, അടൂർ ഭാസി തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] വയലാർ രാമവർമ്മ ഗാനരചന നിർവഹിച്ച ഈ ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് വി. ദക്ഷിണാമൂർത്തിയാണ്.[2] ഈ ചിത്രം 1966ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ ------ജയദേവൻ
- ഷീല ---------ശ്രീദേവി
- അടൂർ ഭാസി -------വിക്രമൻ
- ജി.കെ. പിള്ള -------ഡോ. പണിക്കർ
- നെല്ലിക്കോട് ഭാസ്കരൻ -------ബാലചന്ദ്രൻ
- മുതുകുളം രാഘവൻ പിള്ള
- നിലമ്പൂർ ആയിഷ
- എസ്.പി. പിള്ള ------കാമത്ത്
അവലംബം
[തിരുത്തുക]- ↑ "കാവ്യമേള (1965)". മലയാളസംഗീതം.ഇൻഫോ. ലഭ്യമായത് മേയ് 30, 2013.
- ↑ ബി. വിജയകുമാർ. "കാവ്യമേള (1965)" Archived 2011-06-29 at the Wayback Machine.. ദി ഹിന്ദു. ലഭ്യമായത് മാർച്ച് 17, 2011.