കട്ടമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kattamaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Catamaran2.jpg

ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകതരം വഞ്ചിയാണ്‌ കട്ടമരം അഥവാ കട്ടുമരം. മരക്കഷ്ണങ്ങൾ കൂട്ടിക്കെട്ടിയ ഒരു അയഞ്ഞ ഘടനയാണ്‌ ഈ വഞ്ചിക്കുള്ളത്. പടിഞ്ഞാറൻ തീരത്തെ അപേക്ഷിച്ച് കൂടതൽ ശക്തമായി തിരയടിക്കുന്ന കിഴക്കൻ തീരത്തെ മൽസ്യബന്ധനത്തിന്‌ അനുയോജ്യമായ ഘടനയാണിത്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന മൂന്നു നീളൻ മരക്കഷണങ്ങളാണ്‌ കട്ടമരംനിർമ്മിക്കുന്നതിന്‌ ഉപയോഗിക്കുന്നത്. ഈ മരക്കഷണങ്ങളിൽ മദ്ധ്യഭാഗത്തുള്ളതിന്‌ വലിപ്പം കൂടുതലായിക്കും; വഞ്ചിയുടെ അല്പം കുഴിഞ്ഞ ആകൃതി ലഭിക്കുന്നതിന്‌ ഈ മരക്കഷണം മറ്റുള്ളവയെ അപേക്ഷിച്ച് അല്പം താഴ്ത്തിയായിരിക്കും കെട്ടിയിരിക്കുക. കട്ടമരം തുഴയുന്നതിന്‌ പങ്കായം ആണ്‌ ഉപയോഗിക്കുന്നത്[1]‌.

കോലമരം[തിരുത്തുക]

കാലിമർ മുനമ്പിലെ തീരത്ത് ഉപയോഗിക്കുന്ന കട്ടമരത്തിന്റെ വലിയ പതിപ്പാണ്‌ കോലമരം. ഏഴു മരക്കഷണങ്ങൾ ഉപയോഗിച്ചാണ്‌ കോലമരം നിർമ്മിക്കുന്നത്. പുറം കടലിൽ 25 മൈൽ ദൂരെ വരെയുള്ള മൽസ്യബന്ധനത്തിന്‌ കോലമരം ഉപയോഗിക്കുന്നു[1].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 41–42. Cite has empty unknown parameter: |coauthors= (help)

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കട്ടമരം&oldid=1784007" എന്ന താളിൽനിന്ന് ശേഖരിച്ചത്