കശ്മിരി പരവതാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kashmiri rug എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കശ്മിരികൾ കൈ കൊണ്ട് നെയ്തുണ്ടാക്കുന്ന പരവതാനിയാണ് കശ്മിരി പരവതാനി.[1] പൂക്കളുടെ ഡിസൈനുകളാണ് സാഥാരണഗതിയിൽ പരവതാനിയിൽ ആലേഖനം ചെയ്യാറുള്ളത്. കമ്പിളി, പട്ട് എന്നിവകൊണ്ടാണ് കശ്മിരി പരവതാനികൾ നെയ്തെടുക്കുന്നത്. അപൂർവ്വമായി പട്ടിന്റെയും കമ്പിളിയുടെയും സങ്കരമുപയോഗിച്ചും കശ്മിരി പരവതാനി നിർമ്മിക്കുന്നു. പല തരം വർണ്ണങ്ങളിലും, ഡിസൈനുകളിലും, വലിപ്പത്തിലും കശ്മിരി കാർപ്പെറ്റുകൾ ലഭ്യമാണ്. കശ്മിരി പരവതാനികളുടെ പ്രധാന വില്പനകേന്ദ്രം ശ്രീനഗറാണെങ്കിലും, കശ്മിരിലെ ഗ്രാമങ്ങളിലും പരവതാനികൾ നിർമ്മിക്കുന്നുണ്ട്. ലോകോത്തര നിലവാരമുള്ള ഈ പരവതാനികൾ അന്താരാഷ്ട്ര മാർക്കെറ്റിൽ ലഭ്യമാണ്. ചെറിയ വലിപ്പത്തിലുള്ള പരവതാനികൾക്കാണ് പ്രചാരമെങ്കിലും ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് വലിയ പരവതാനികളും നിർമ്മിച്ചു കൊടുക്കാറുണ്ട്. വലിയവ നിർമ്മിക്കുന്നതിന്റെ ബുദ്ധിമുട്ടും, വിലക്കൂടുതലും പരിഗണിച്ചാണ് ഇത്തരം പരവതാനികൾ അത്ര സുലഭമല്ലാത്തത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-24. Retrieved 2015-12-07.
"https://ml.wikipedia.org/w/index.php?title=കശ്മിരി_പരവതാനി&oldid=3627903" എന്ന താളിൽനിന്ന് ശേഖരിച്ചത്