കശ്മീരി പണ്ഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kashmiri Pandit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാശ്മീരി പണ്ഡിറ്റ്
Kashmiri Pandit
कॉशुर पण्डित, کٲشُر پنڈت
1922-ലെ ഒരു പണ്ഡിറ്റ് സ്ത്രീയുടെ ചിത്രം. (പണ്ഡിറ്റ് വിശ്വനാഥിന്റെ ചിത്രം)
Total population
5,00,000 [1]
Regions with significant populations
ഇന്ത്യ
ജമ്മു & കശ്മീർഎൻ.സി.ആർ
Languages
കാശ്മീരി, ഹിന്ദി-ഉർദു
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Dards, Indo-Aryans, Saraswat Brahmins

ഇന്ത്യയിലെ ജമ്മു-കശ്മീർ സംസ്ഥാനത്തിലെ കശ്മീർ താഴ്‌വരയിലുള്ള ഒരു ജനവിഭാഗമാണ് കശ്മീരി പണ്ഡിറ്റുകൾ. കാശ്മീരി ബ്രാഹ്മണർ എന്നും ഇവർ അറിയപ്പെടുന്നു.[2][3][4] കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ.[5] നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും നിഷ്കാസിതരായ ഇവർ ഇപ്പോൾ ജമ്മുവിലും NCR-ലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി കഴിയുന്നു.[6]

ചരിത്രം[തിരുത്തുക]

കശ്മീരിലെ ജനസമൂഹത്തിന്റെ ചരിത്രം 5,000-ത്തോളം വർഷങ്ങൾക്ക് മുൻപേ തുടങ്ങുന്നു. പുരാതന കാലഘട്ടത്തിൽ വൈദിക മതവും ഹിന്ദു സംസ്കാരവും നിലനിന്നിരുന്ന പ്രദേശമായിരുന്നു കാശ്മീർ. അവിടെയുണ്ടായിരുന്ന ശൈവമതാചാരികളായ ബ്രാഹ്മണഗോത്രങ്ങളാണ് പിൽകാലത്ത് കശ്മീരി പണ്ഡിറ്റുകൾ എന്നറിയപ്പെട്ടത്.[6] അക്‌ബറാണ് അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജോലിചെയ്തിരുന്ന ബുദ്ധിമാന്മാരായ ബ്രാഹ്മണസമൂഹത്തിന് പണ്ഡിറ്റ് എന്നു പുരസ്കാരരൂപത്തിൽ പേരുനൽകിയത്.[7]

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദു-ബുദ്ധമതങ്ങളായിരുന്നു കശ്മീരിലെ പ്രമുഖ മതസമൂഹങ്ങൾ. 14-ആം നൂറ്റാണ്ടിലാണ് കശ്മീരിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം. ആദ്യകാലങ്ങളിൽ മതസമൂഹങ്ങൾ സഹവർത്തിത്വത്തിൽ കഴിഞ്ഞിരുന്നെങ്കിലും; ലോഹ്റ രാജവംശത്തിന്റെ നിരുത്തരവാദ ഭരണത്തിന്റെ ഫലമായി പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും അപ്രമാദിത്വം നടപ്പിൽ വരുകയും, തുടർച്ചയായ ഭരണപ്രശ്നങ്ങളുടെ ഫലമായി ഇസ്ലാമിക ഭരണാധികാരികൾ താഴ്‌വരയിൽ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു.[7]

കൂട്ടക്കൊലകൾ[തിരുത്തുക]

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.[8] 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിക്കുകയും താഴ്‌വരയിൽ താമസിക്കാൻ താല്പര്യപ്പെട്ട എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ കല്പിക്കയും ചെയ്തു.[8] തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി.[8] 24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു.[8]

ഇന്ത്യാ വിഭജനം മുതൽ ഇങ്ങോട്ട് തുടർന്നു പോരുന്ന ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ വംശീയ ഉന്മൂലനാശനശ്രമങ്ങളുടെ ഫലമായി[9] 1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നു വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] കശ്മീർ താഴ്‌വരയിലെ ഇന്ത്യക്കെതിരായ കലാപങ്ങൾക്ക് മതകീയവും വിഭജനാത്മകവും ആയ നിറം വന്നതിനു ശേഷം; 1947-ൽ താഴ്‌വരയിലെ ജനസംഖ്യയുടെ ഏകദേശം 1% ഉണ്ടായിരുന്ന പണ്ഡിറ്റുകൾ, 0.1% (ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ) ആയി കുറഞ്ഞതായി കണക്കാക്കപ്പെടുന്നു.[10]

പലായനം[തിരുത്തുക]

പുനരധിവാസം[തിരുത്തുക]

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്. തിരിച്ചു പോകുന്ന കുടുംബങ്ങൾക്ക് 2008-ലെ രണ്ടാം യു.പി.എ. സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതിനുപുറമേ 2014-ലെ എൻ.ഡി.എ. ഗവണ്മെന്റ് നയപ്രഖ്യാപനത്തിലൂടെയും ബജറ്റിലൂടെയും ഇതിനായി പദ്ധതികൾ പ്രഖ്യാപിക്കുകയും, തങ്ങളുടെ സഖ്യത്തിൽ ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രത്യേക സ്ഥലങ്ങളിൽ പോക്കറ്റുകളായി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.[11][12]

അവലംബം[തിരുത്തുക]

  1. "Protest against 'biased' reporting on human rights in Kashmir". thehindu.com. ജനുവരി 14, 2008. Archived from the original on 2016-03-03. {{cite news}}: Cite has empty unknown parameter: |9= (help)
  2. Duchinsky, Haley (26 September 2013). "Survival is now our Politics: Kashmiri Hindu community identity and the Politics of Homeland". www.academia.edu.
  3. Lyon, Peter (2008). Conflict between India & Pakistan: An Encyclopedia. p. 99. ISBN 9781576077122.
  4. Essa, Assad (2 August 2011). "Kashmiri Pandits: Why we never fled Kashmir". aljazeera.com. Archived from the original on 2016-03-04. Retrieved 15 August 2012.
  5. Kashmir and It's People: Studies in the Evolution of Kashmiri Society. p. 183.
  6. 6.0 6.1 കൃഷ്ണ കെ. വാര്യത്ത് (2016-03-03). "കശ്മീരി പണ്ഡിറ്റുകൾ: വംശീയ ഉന്മൂലനത്തിന്റെ നാൾവഴികൾ". ജന്മഭൂമി. Archived from the original on 2016-03-03. Retrieved 2016-03-03. {{cite web}}: Cite has empty unknown parameter: |9= (help)
  7. 7.0 7.1 "ജന്മദേശം നഷ്ടപ്പെട്ട ഒരു സമൂഹം". keralamalar.com. 10-05-2015. Archived from the original on 2016-03-16. Retrieved 16 മാർച്ച് 2016. {{cite news}}: Check date values in: |date= (help)
  8. 8.0 8.1 8.2 8.3 Kanchan Gupta (January 19, 2005). "19/01/90: When Kashmiri Pandits fled Islamic terro". rediff.com. Archived from the original on 2016-03-16.
  9. "Kashmiri Pandits in Nandimarg decide to leave Valley". Outlook. 30 March 2003. Archived from the original on 2009-02-14. Retrieved 2007-11-30.
  10. Kashmir: The scarred and the beautiful. New York Review of Books, 1 May 2008, p. 14.
  11. "കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് 5,800 കോടി". മാധ്യമം. ജൂൺ 13, 2014. Archived from the original on 2016-03-16. Retrieved 2016-03-16.
  12. "കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവുമായി കേന്ദ്രസർക്കാർ മുന്നോട്ട്". ജന്മഭൂമി. ഏപ്രിൽ 10, 2015. Archived from the original on 2016-03-16. Retrieved 2016-03-16.
"https://ml.wikipedia.org/w/index.php?title=കശ്മീരി_പണ്ഡിറ്റ്&oldid=3723795" എന്ന താളിൽനിന്ന് ശേഖരിച്ചത്