കരുവാര വെള്ളച്ചാട്ടം

Coordinates: 11°4′11.95″N 76°30′58.42″E / 11.0699861°N 76.5162278°E / 11.0699861; 76.5162278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karuvara Waterfalls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°4′11.95″N 76°30′58.42″E / 11.0699861°N 76.5162278°E / 11.0699861; 76.5162278

കരുവാര വെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. മുക്കാളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം. ആദ്യത്തെ 3.5 കിലോമീറ്റർ ദൂരം ആദിവാസികളുടേതായ ഓട്ടോ റിക്ഷകളും ജീപ്പുകളുമല്ലാതെ പൊതുജനങ്ങളുടേതായ വാഹനങ്ങളൊന്നും ഫോറസ്റ്റ് അധികൃതർ കടത്തി വിടാറില്ല. ഏകദേശം 70 അടിയോളം ഉയരത്തിൽ നിന്നാണ് കരുവാര വെള്ളച്ചാട്ടത്തിന്റെ പതനം. പിന്നീട് ആ വെള്ളം ഭവാനിപ്പുഴയിലേക്ക് ചേർന്ന് കരുവാര കോളനിയും കടന്ന് കിഴക്കോട്ടൊഴുകുന്നു.

"https://ml.wikipedia.org/w/index.php?title=കരുവാര_വെള്ളച്ചാട്ടം&oldid=3344674" എന്ന താളിൽനിന്ന് ശേഖരിച്ചത്