കൗർവ്വകി
കൗർവ്വകി | |
---|---|
മഗധയിലെ റാണി | |
ജനനം | ബി.സി. മൂന്നാം നൂറ്റാണ്ട് |
ജന്മസ്ഥലം | കലിംഗം, ഇന്നത്തെ ഒറീസ്സ |
മരണം | ബി.സി. മൂന്നാം നൂറ്റാണ്ട് |
രാജകൊട്ടാരം | പാടലീപുത്രം, മൗര്യ സാമ്രാജ്യം |
മക്കൾ | തിവാള |
മതവിശ്വാസം | ബുദ്ധമതം |
മൗര്യ ചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പത്നിയായിരുന്നു റാണി കൗർവ്വകി.[2] [3] അശോകനു കൗർവ്വകിയിൽ ജനിച്ച പുത്രനാണ് തിവാള മൗര്യൻ. കൗർവ്വകി കലിംഗ രാജ്യത്തിലെ ഒരു മുക്കുവ കുടുംബത്തിലാണ് ജനിച്ചത്. [4] അശോകൻ പിതാവായ ബിന്ദുസാര മൗര്യന്റെ നിർദ്ദേശത്താൽ കലിംഗ രാജ്യാതിർത്തിയിൽ താമസിക്കുകയും ആ അവസരത്തിൽ കൗർവ്വകിയുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. അശോകൻ ആദ്യമായി വിവാഹം കഴിച്ച കുമാരിയാണ് കൗർവ്വകി. പിന്നീട് അവർ ബുദ്ധമതം സ്വീകരിക്കുകയും ഒരു ബുദ്ധ സന്യാസിനിയാവുകയും ചെയ്തു.[5] [6]
ബുദ്ധമത പ്രചാരണം
[തിരുത്തുക]അശോക ചക്രവർത്തിയെ ബുദ്ധമതത്തിലേക്ക് ആകർഷിപ്പിക്കുന്നതിലും ധർമ്മപ്രചാരണം നടത്തിക്കുന്നതിലും മുഖ്യപങ്കു വഹിച്ചവരിൽ പ്രഥമസ്ഥാനിയം കൗർവ്വകിയ്ക്കുണ്ട്.[7] അശോകന്റെ കാലത്തെ ശിലാശാസനങ്ങളിൽ റാണി കൗർവ്വകിയുടേയും പുത്രൻ തിവാള മൗര്യന്റേയും (തിവാര മൗര്യൻ) പേരുകൾ ലഭ്യമാണ്. മറ്റുപത്നിമാരുടെയും മക്കളൂടെയും പേരുകൾ ശിലാശാസനങ്ങളിൽ പ്രതിപാദിച്ചിട്ടില്ല എന്നുള്ളതും പ്രത്യേകതയാണ്.[8][9]
അവലംബം
[തിരുത്തുക]- ↑ http://collections.vam.ac.uk/item/O82525/asokas-queen-print-tagore-abanindranath/
- ↑ The Cambridge Shorter History of India. Cambridge University Press Archive. p. 53.
- ↑ A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson
- ↑ MacPhail, James Merry (1951). Aśoka. Y.M.C.A. Publishing House. p. 71.
- ↑ Khan, M I (September 26, 2000). "Controversy dogs Shah Rukh Khan!". Rediff. Retrieved 9 January 2013.
- ↑ Sen, S. N. (1999). Ancient Indian History And Civilization. New Age International. p. 151. ISBN 8122411983.
- ↑ Imran Khan (October 27, 2001). "Asoka stirs up the historians". Rediff. Retrieved December 15, 2012.
- ↑ "The Queen Edict". Buddha's World. 1999. Retrieved 2009-03-05.
- ↑ Thapar, Romila (1973). Aśoka and the decline of the Mauryas. Oxford University Press. p. 30.