കരുണചെയ്‍വാൻ
ദൃശ്യരൂപം
(Karuna Cheyvan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരയിമ്മൻ തമ്പി മലയാളഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് കരുണചെയ്‍വാൻ എന്തു താമസം കൃഷ്ണാ. ശ്രീരാഗത്തിൽ രചിച്ചിരിക്കുന്ന ഈ കൃതി ചെമ്പൈ വൈദ്യനാഥഭാഗവതർ യദുകുലകാംബോജിരാഗത്തിൽ പാടി പ്രശസ്തമാക്കി. തന്റെ എല്ലാ കച്ചേരികളിലും അദ്ദേഹം ഉൾപ്പെടുത്തിയ ഈ കൃതിയാണ് 1974 ഒക്ടോബർ 16 -ന് മരണത്തിനുമുൻപ് അദ്ദേഹം അവസാനമായി ആലപിച്ചതും. ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]കരുണ ചെയ്യാനെന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേൻ
അനുപല്ലവി
[തിരുത്തുക]ശരണാഗതന്മാർക്കിഷ്ടവരദാനം ചെയ്തുചെമ്മേ
ഗുരുവായൂർപുരം തന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ (കരുണ)
ചരണം
[തിരുത്തുക]ഉരുതരഭവസിന്ധൗ ദുരിത സഞ്ചയമാകും
തിരതന്നിൽ മരുവുന്ന നരതതിക്കവലംബം
മരതകമണിവർണ്ണൻ ഹരിതന്നെയെന്നും തവ
ചരിതവർണ്ണനങ്ങളിൽ സകലമുനികൾ
പറവതറിവനധുനാ (കരുണ).
അവലംബം
[തിരുത്തുക]- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Karuna cheyvan enthu thamasam - Lyrics and Music by Irayimman Thampi arranged by TVNarayan" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-12-02.