കാർത്തിക തിരുനാൾ ലക്ഷ്മിഭായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karthika Thirunal Lakshmi Bayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്തിക തിരുനാൾ ലക്ഷ്മിഭായി
തിരുവിതാംകൂർ മഹാറാണി
മഹാറാണി കാർത്തിക തിരുനാൾ
ഭരണകാലം1931–1949, (1949-2008 റ്റൈറ്റുലാർ മഹാറാണി)
പൂർണ്ണനാമംശ്രീ പദ്മനാഭാസേവിനി വഞ്ചിപാലദ്യുമനി രാജ രാജേശ്വരി മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി ആറ്റിങ്ങൽ മൂത്തതമ്പുരാൻ, തിരുവിതാംകൂർ മഹാറാണി
പദവികൾആറ്റിങ്ങൽ മൂത്തതമ്പുരാൻ
ജനനം(1916-09-17)സെപ്റ്റംബർ 17, 1916
ജന്മസ്ഥലംതിരുവിതാംകൂർ
മരണംജൂൺ 8, 2008(2008-06-08) (പ്രായം 91)
മരണസ്ഥലംതിരുവനന്തപുരം
പിൻ‌ഗാമിപൂയം തിരുനാൾ ഗൌരി പാർവ്വതിഭായി
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംകുലശേഖര (രണ്ടാം ചേര) രാജവംശം
രാജകീർത്തനംവഞ്ചീശ മംഗളം
ആപ്‌തവാക്യംധർമ്മോസ്മാദ് കുലദൈവതം
പിതാവ്പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാൻ
മാതാവ്അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതി ബായി
മക്കൾഅവിട്ടം തിരുനാൾ രാമവർമ്മ(ആറാം വയസ്സിൽ അന്തരിച്ചു), പൂയം തിരുനാൾ ഗൌരി പാർവ്വതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
മതവിശ്വാസംഹിന്ദുമതം

സ്വാതന്ത്രത്തിനും മുന്നും പിന്നുമുള്ള ഒട്ടേറെ ചരിത്ര മൂഹുത്തങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുള്ള കാർത്തിക തിരുനാൾ ഒരു ബഹുഭാഷ പണ്ഡിത കൂടി ആയിരുന്നു. അമ്മ മഹാറാണി സേതു പാർവ്വതിഭായിയുടെയും കിളിമാനൂർ കോവിലകത്തെ പൂരം നാൾ രവിവർമ്മ തമ്പുരാന്റെയും ഏക മകളായി ജനിച്ച കാർത്തിക തിരുനാൾ, വിവാഹം കഴിച്ചത് കേരളത്തിൽെറ സ്‌പോർട്‌സ് ശില്പി എന്ന് അറിയപ്പെടുന്ന ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയെയാണ്. [1]

ബാല്യം[തിരുത്തുക]

കാർത്തിക തിരുനാൾ കുട്ടിക്കാലത്തു സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയോടൊപ്പം

കിളിമാനൂർ കോവിലകത്തെ മൂത്ത തമ്പുരാനും സംസ്കൃത പണ്ഡിതനും ചിത്രമെഴുത്തുതമ്പുരാൻ രാജാ രവി വർമ്മയുടെ സഹോദരീതനയനും ആയ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും തിരുവിതാംകൂറിന്റെ അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതി ബായിയുടെയും ഏക മകളായി 1916ന്‌ സെപ്‌റ്റംബർ 17നാണ്‌ ലക്ഷമിഭായി തമ്പുരാട്ടിയുടെ ജനനം. ചെറുപ്പം മുതല്ക്കേ കാർത്തിക തിരുനാളിന് സംഗീതത്തിൽ അതിയായ താല്പര്യം ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ചിത്തിര തിരുനാൾ മഹാരാജാവ് പ്രശസ്ത കർണാടക സംഗീതജ്ഞനായിരുന്ന ഹരികേശനെല്ലൂർ മുത്തയ്യ ഭാഗവതരെ കാർത്തിക തിരുനാളിന്റെ സംഗീത അധ്യാപകനായി നിയമിച്ചു. കാർത്തിക തിരുനാൾ വളരെ നല്ല ഒരു നർത്തകി കൂടി ആയിരുന്നു. പക്ഷെ രാജകുമാരി ആയിരുന്നതിനാൽ ഒരിക്കലും പൊതുവേദിയിൽ പടാനോ നൃത്തം ചെയ്യാനോ അനുമതി ഇല്ലായിരിന്നു. പ്രത്യേകം തിരെഞ്ഞെടുത്ത ട്യുടര്മാരുടെ കീഴിൽ ആയിരുന്നു കാർത്തിക തിരുനാളിന്റെ വിദ്യാഭ്യാസം. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ പാണ്ഡിത്യം നേടി. കടൽ കടക്കുന്നതിനെതിരെ നിലനിന്നിരുന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്തു 1933 ൽ പതിനാറുകാരിയായ കാർത്തിക തിരുനാൾ അമ്മ മഹാറാണിയോടൊപ്പം വിദേശ യാത്ര നടത്തി. കൂടാതെ 1935-ലെ ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസിൽ പന്ഗെടുക്കുകയും ചെയ്തു.[2]

വിവാഹം[തിരുത്തുക]

16 വയസ്സ് തികഞ്ഞപ്പോൾ വിവാഹത്തെ പറ്റി രാജ കുടുംബം ചിന്തിച്ചു തുടങ്ങി. സാധാരണയായി കോയിത്തമ്പുരാന്മാരെയാണ് തിരുവിതാംകൂർ റാണിമാർക്കും രാജകുമാരിമാർക്കും ആലോചിച്ചിരുന്നത്..[3]

Lt. Col. പി. ആർ. ഗോദവർമ്മ രാജ വലിയ കോയി തമ്പുരാൻ-തിരുവിതാംകൂറിന്റെ മിലിടറിയിൽ സേവനം അനുഷ്ടിച്ചിരുന്ന സമയത്തെടുത്ത ചിത്രം

കാർത്തിക തിരുനാളിന് 16 വയസ്സ് തികഞ്ഞപ്പോൾ തന്നെ കോട്ടയം ജില്ലയിലെ പൂഞ്ഞാർ കോയിക്കൽ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ ജനിച്ച, കേരളത്തിൽെറ 'സ്‌പോർട്‌സ് ശില്പി' എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുമായിട്ടുള്ള വിവാഹം നിശ്ചയിച്ചു. ഇവരുടെ വിവാഹം 24 ജനുവരി 1934 ൽ ആയിരുന്നു. മദ്രാസിൽ മെഡിസിനു പഠിക്കുമ്പോൾ ആയിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും അദ്ദേഹത്തിനു വിവാഹാലോചന ലഭിച്ചത്. വിവാഹത്തിന് സമ്മതം നൽകിയ ലെഫ്. കേണൽ. രാജ അപ്പോൾ തന്നെ പഠനം ഉപേക്ഷിച്ചു. 1933 ൽ തന്നെ പള്ളികെട്ടിന്റെ (തിരുവിതാംകൂർ രാജകുമാരിമാരുടെ വിവാഹം) ഒരുക്കങ്ങൾ തുടങ്ങി. കോട്ടയ്ക്കകത്ത് സുന്ദരവിലാസം കൊട്ടാരം മുതൽ പടിഞ്ഞാറേക്കോട്ട വരെ വിസ്തൃതമായ സ്ഥലങ്ങളിലെല്ലാം വിവാഹത്തോടനുബന്ധിച്ച് പന്തലും മറ്റ് വേദികളും ഉയർന്നിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൽ ഒരാഴ്ചയോളം നീണ്ടു നിന്നു. വിവാഹശേഷം ലെഫ്. കേണൽ. രാജ കാർത്തിക തിരുനാളിനോപ്പം തിരുവനന്തപുരത്ത് താമസമാക്കി. 17 കാരിയായ കാർത്തിക തിരുനാളും 26 കാരനായ ഗോദവർമ്മ രാജയും വിവാഹ ശേഷം കുറച്ചു കാലം മധുവിധു ആഘോഷിക്കാൻ കോവളത്തായിരുന്നു താമസം. ഈ സമയത്താണ് കോവളത്തിന്റെ പ്രകൃതി ഭംഗി മനസ്സിലാക്കിയ ഗോദവർമ്മ രാജ, അവിടം ഒരു വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്. കാർത്തിക തിരുനാളുമായുള്ള വിവാഹ ശേഷം ഗോദവർമ്മ രാജ തിരുവിതാംകൂർ സ്റ്റേറ്റ് ഫോർസ്ലെഫ്റെനെന്റ്റ് കേണൽ ആയി സേവനം അനുഷ്ടിച്ചു.[4][5]ഈ കേണൽ ജി.വി. രാജയാണ് പിന്നീട് ‘’’കേരളത്തിലെ കായികവിനോദത്തിൻടേയും ടൂറിസത്തിൻടേയും രാജാവ്’’’ ആയി അറിയപ്പെട്ടത്.

അവിട്ടം തിരുനാൾ രാമവaർമ്മ (1944ലിൽ, ആറാമത്തെ വയസ്സിൽ, ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു), പൂയം തിരുനാൾ ഗൌരി പാർവതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ എന്നിവർ കാർത്തിക തിരുനാൾ കേണൽ ഗൊദവർമ്മ രാജാ ദമ്പതികളുടെ മക്കളാണ്.ചെറുപ്പത്തിലെ മരിച്ച അനന്തരവന്റെ ഓർമ്മക്കായി ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് പണിയിച്ചതാണ്, തിരുവനന്തപുരത്തെ ‘’’എസ്എടി ആശുപത്രി’’’. [6]

പൂർണ്ണനാമം[തിരുത്തുക]

ശ്രീ പദ്മനാഭാസേവിനി വഞ്ചിധർമ്മവർദ്ധിനി രാജ രാജേശ്വരി മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ആറ്റിങ്ങൽ മൂത്തതമ്പുരാൻ

ഇതും കാണുക[തിരുത്തുക]

ആറ്റിങ്ങൽ റാണി

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[7][8]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

അവലംബം[തിരുത്തുക]

  1. oneindia.in http://malayalam.oneindia.in/news/2008/06/08/kerala-lakshmibai-thampuratti-obit.html ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സംസ്‌കൃതം ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുമായിരുന്നു.
  2. http://kerala4u.in/307/personalities/maharani-karthika-thirunalwitnessing-history Archived 2013-12-31 at the Wayback Machine. Maharani Karthika Thirunal:Witnessing History by UMA MAHESWARI
  3. Mewat, Mahi. The Indian Encyclopaedia. p. 4690. {{cite book}}: |access-date= requires |url= (help)
  4. http://www.kovalamhotels.com/ KOVALAM - PARADISE OF SOUTH INDIA
  5. https://en.wikivoyage.org/wiki/Kovalam Kovalam Wikivoyage In 1936, the next Queen, HH Karthika Thirunal choose this palace for her honeymoon with her newly wed husband, G.V. Raja. It was Prince Consort G.V Raja who found immense tourist potentiality of the region and decided promote the region among state guests, by inviting Thomas Cook & Sons- UK to develop the region. The Maharaja of Travancore soon started hosting regular state banquets and accommodation of his European guests in Kovalam Haylcon Palace. This made the beach popular among European families living in nearby Madras and Bombay Presidencies as well as elite Travancore families to spend their holidays. Thus, the move helped to lay foundations of modern tourism industry in South India.
  6. രാജകുടുംബത്തിന്റെ/ കണ്ണീർ തോരുന്നില്ല! മനോരമഓണ്ലൈെൻ – 2012 ജനു 28, ശനി : 'ആറാം വയസ്സിലാണ് അവിട്ടം തിരുനാൾ രാമവര്മ്യുടെ വേര്പാിട്. 1944ൽ ആയിരുന്നു അത്. ജന്മനാ അനാരോഗ്യമുള്ള കുട്ടിയായിരുന്നു. റുമാറ്റിക് ഹാര്ട്ട്ല എന്ന ഹൃദയത്തെ ബാധിക്കുന്ന രോഗമായിരുന്നു. രോഗത്തിന്റെട കാഠിന്യത്തെ കുറിച്ചു ഡോക്ടര്മാനർ ഞങ്ങളെ ആരെയും അറിയിച്ചിരുന്നില്ല. കഴിവുറ്റ ഡോക്ടര്മാ രോ ചികില്സാആസൗകര്യമോ ഉണ്ടായിരുന്നുമില്ല. സൂക്ഷിച്ചു വളര്ത്തിണമെന്നു പറഞ്ഞിട്ടില്ലാത്തതിനാൽ മറ്റു കുട്ടികളെ പോലെ അവിട്ടം തിരുനാളിനെയും ഒാടാനും ചാടാനുമെല്ലാം വിട്ടു. കേരളത്തിൽ നല്ല മഴയുള്ള സമയമായിരുന്നു. ഈര്പ്പടവും തണുപ്പും നല്ലതലെ്ലന്നു ഡോക്ടര്മാലർ പറഞ്ഞതനുസരിച്ചു കാര്ത്തി ക തിരുനാളും ഭര്ത്താ വ് കേണൽ ഗോദവര്മുരാജയും അവിട്ടം തിരുനാളിനെയും കൂട്ടി കന്യാകുമാരിയിലേക്കു പോയി. അവിടെ മഴയുണ്ടായിരുന്നില്ല. ഒരു ദിവസം വൈകുന്നേരം അവിട്ടം തിരുനാൾ അമ്മയോടു പേടിയാകുന്നുവെന്നു പറഞ്ഞു മടിയിൽ തലവച്ചു കിടന്നു. പിന്നെ ഇരുട്ടാകുന്നുവെന്നു പറഞ്ഞു, കണ്ണ് കാണുന്നിലെ്ലന്നു പറഞ്ഞു. പതിയെ ബോധം മറഞ്ഞു. മടിയിൽ കിടന്നുകൊണ്ടു തന്നെ ഈ ലോകം വിട്ടു പോയി.
  7. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  8. Travancore Almanac & Directory 1919 Published by the Government of Travancore 1918