കാൾ ബെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Benz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾ ബെൻസ്
Carl Benz.png
കാൾ ബെൻസ്
ജനനം
കാൾ ഫ്രീഡ്രിക്ക് മൈക്കൽ വൈലന്റ്

(1844-11-25)25 നവംബർ 1844
മ്യൂൾബുർഗ്, ബാഡൻ, ജർമ്മൻ കോൺഫെഡറേഷൻ
(ഇപ്പോൾ കാൾസ്റൂഹെ, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി)
മരണം4 ഏപ്രിൽ 1929(1929-04-04) (പ്രായം 84)
ലാഡൻബുർഗ്, ബാഡൻ, ജർമ്മനി
ദേശീയതജർമ്മൻ
വിദ്യാഭ്യാസംകാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ജീവിതപങ്കാളി(കൾ)ബർത്ത ബെൻസ് (m. 20 July 1872 - 4 April 1929, his death)
കുട്ടികൾEugen, Richard, Clara, Thilde, Ellen
മാതാപിതാക്ക(ൾ)Johann Georg Benz (father), Josephine Vaillant (mother)
Work
Significant projectsfounded Fabrik für Maschinen zur Blechbearbeitung, Gasmotorenfabrik in Mannheim A. G, Benz & Cie
Significant designBenz Patent Motorwagen
Significant advancePetroleum-powered automobile
ഒപ്പ്
Carl Benz signature.png

കാൾ ഫ്രീഡ്രിക്ക് ബെൻസ് (German: [bɛnts]  ( listen); 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.[1]

ജീവചരിത്രം[തിരുത്തുക]

1844-ൽ ജർമ്മനിയിലെ കാൾസ്റൂഹെയ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ മാൻഹൈമിൽ ആന്തരിക ദഹന യന്ത്രം നിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി (Benz & Co.) സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെ മ്യൂണിക്കിൽ സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബെർത്ത ബെൻസ് ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് മെഴ്‌സിഡസ് ബെൻസ് വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം.

അവലംബം[തിരുത്തുക]

  1. "Der Streit um den "Geburtstag" des modernen Automobils" [ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം] (ഭാഷ: ജർമ്മൻ). ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ്. 22 ഡിസംബർ 2014. മൂലതാളിൽ നിന്നും 2017-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഏപ്രിൽ 2019.
"https://ml.wikipedia.org/w/index.php?title=കാൾ_ബെൻസ്&oldid=3199697" എന്ന താളിൽനിന്ന് ശേഖരിച്ചത്