കാർക്കോട രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karkota dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാർക്കോട രാജവംശം എന്ന ലേഖനത്തിലെയോ വിഭാഗത്തിലെയോ വിവരങ്ങൾ ആധികാരികമായ വിജ്ഞാന ഉറവിടങ്ങളുമായി താരതമ്യം ചെയ്ത് ശരിയാണെന്ന് ഉറപ്പിച്ചിട്ടില്ല. ലേഖനത്തിലെ വിവരങ്ങൾ എല്ലാം വിശ്വാസയോഗ്യമായിരിക്കില്ല. ലേഖനത്തിലെ തെറ്റായ ഭാഗങ്ങൾ തിരുത്തുക. ആധികാരികമായ ഉറവിടങ്ങൾ ചേർത്ത് ലേഖനം കൂടുതൽ നന്നാക്കുക.

7-ആം നൂറ്റാണ്ടുമുതൽ 9-ആം നൂറ്റാണ്ടുവരെ കശ്മീർ ഭരിച്ചിരുന്ന രാജവംശമാണ് കാർക്കോട രാജവംശം. ആദ്യത്തെ കാർക്കോട രാജാവ് ദുർലഭവർദ്ധൻ ആയിരുന്നു. ദുർല്ലഭവർദ്ധന്റെ കാലത്ത് ചൈനീസ് സഞ്ചാരിയായ ഹുവാൻ സാങ്ങ് കശ്മീർ സന്ദർശിച്ച് പണ്ഡിതരുടെ കീഴിൽ സംസ്കൃതം പഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പ്രശസ്തനായ കാർക്കോട രാജാവ് ലളിതാദിത്യ മുക്തപിദ (ക്രി.വ. 724 - 761) ആയിരുന്നു. ദുർലഭവർദ്ധന്റെ ചെറുമകൻ ആയിരുന്നു ലളിതാദിത്യ മുക്തിപിദ. കശ്മീരിന്റെ സമുദ്രഗുപ്തൻ എന്ന് അദ്ദേഹം അറിയപ്പെടുന്നു. ഏഷ്യയിലെയും ഇന്ത്യയിലെയും പല രാജ്യങ്ങളും ലളിതാദിത്യ മുക്തപിദൻ ആക്രമിച്ച് കീഴടക്കി. പഞ്ചാബ്, കാനൂജ്, റ്റിബറ്റ്, ലഡാക്ക്, ബഡാഖാൻ, ബീഹാർ, ഇറാൻ ], ബംഗാള്‍, ഒറീസ്സ, ഗുജറാത്ത്, മാൾവ, മേവാർ, സിന്ധ് തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം ആക്രമിച്ച് കീഴടക്കി. തുർക്കിവരെയും കാരക്കോറം മലനിരകൾ വരെയും ലളിതാദിത്യ മുക്തിപിദന്റെ രാജ്യം വിസ്തൃതമായിരുന്നു. ചൈത്രമാസത്തിലെ രണ്ടാം ദിവസം തുർക്കികളുടെ മേൽ ലളിതാദിത്യ മുക്തിപിദൻ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആഘോഷിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർക്കോട_രാജവംശം&oldid=2291141" എന്ന താളിൽനിന്ന് ശേഖരിച്ചത്