കരിക്കയം ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karikkayam Small Hydro Electric Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിക്കയം ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംകരിക്കയം,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°20′6.0756″N 76°53′58.8156″E / 9.335021000°N 76.899671000°E / 9.335021000; 76.899671000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2006
ഉടമസ്ഥതEnergy Development Company Limited (EDCL) , കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP) Run Of River
Installed capacity15 MW (3 x 5 Megawatt - Kaplan -type)
Website
Kerala State Electricity Board , Energy Development Company Limited (EDCL)
പ്രതിവർഷം 70.24 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 70.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Energy Development Company Limited (EDCL) സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കരിക്കയം ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം ചിറ്റാർ ഗ്രാമപഞ്ചായത്തിലെ ചിറ്റാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.





പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും[തിരുത്തുക]

1) കരിക്കയം പവർ ഹൗസ്

1) കരിക്കയം തടയണ


വൈദ്യുതി ഉത്പാദനം[തിരുത്തുക]

കരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പമ്പ നദിയുടെ പോഷക നദിയായ കക്കാടാർ പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. തടയണയോടു ചേർന്ന് തന്നെ പുഴയിൽ പവർ ഹൌസ് നിർമിച്ചു 5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Kaplan -type) ഉപയോഗിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 70.24 MU ആണ്. 2006 ൽ പദ്ധതി കമ്മീഷൻ ചെയ്തു.



യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 5 MW 2006
യൂണിറ്റ് 2 5 MW 2006
യൂണിറ്റ് 3 5 MW 2006

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "KARIKKAYAM SMALL HYDRO ELECTRIC PROJECT -". www.kseb.in.
  2. "Karikkayam Power House-". www.expert-eyes.org.
  3. "KARIKKAYAM SMALL HYDRO ELECTRIC PROJECT -". www.edclgroup.com.