കരടികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karadikali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലത്തു നടന്ന വിക്കി സംഗമോത്സവം 2011 ൽ കവി കുരീപ്പുഴ ശ്രീകുമാർ അവതരിപ്പിച്ച കരടിപ്പാട്ട്

ഓണക്കാലത്ത് കൊല്ലം,കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളി. ഓണസന്ധ്യയിൽ, വീട്ടുമുറ്റങ്ങളിലാണ് ഇത് അരങ്ങേറുന്നത്. കരടിയും വേട്ടക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒരു യുവാവിന്റെമേൽ വാഴക്കരിയിലയും ഈർക്കിൽ കളഞ്ഞ ഓലയും കെട്ടി അലങ്കരിച്ച് ഭാരം കുറഞ്ഞ പാലത്തടികൊണ്ടു നിർമിച്ച കരടിത്തല മുഖത്തുറപ്പിക്കുന്നു. കാലുറയും തൊപ്പിയും മരത്തിലുണ്ടാക്കിയെടുത്ത തോക്കുമായി തനിസായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാർ വരുന്നത്. കരടിപ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയെയും വേട്ടക്കാരനെയും അനുഗമിക്കുന്നു. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവുമാണ് പിന്നണിയിൽ. ആദ്യം താളത്തിനൊപ്പിച്ചുള്ള കരടിയുടെ ചുവടുവയ്പാണ്. ചിലയിടങളിൽ കമുകിൻപാള കൊണ്ട് മുഖംമൂടി വച്ചാണു കരടി കളിക്കുന്നത്. പിന്നീടു പാട്ടുതുടങ്ങുന്നു.

കരടിപ്പാട്ടുകൾ വാമൊഴിയായി തലമുറകൾ കൈമാറി വന്നവയാണ്.

പാലോലി വാദ്ധ്യാർ എന്ന പ്രാചീന കവിയും അതിന് ശേഷം മണക്കാട്ട് കണ്ണൻ പിള്ളയെപ്പോലുള്ള കവികളും കരടിപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. മനോഹരമായ വായ്ത്താരിയും താളവും കരടികളുടെ താളാത്മകമായ ചുവടുവയ്പുകളുമാണ് ഈ നാടൻ കലയെ ആകർഷകമാക്കുന്നത്.....

ഏറെക്കുറെ അന്യം നിന്ന കരടികളിയെ പുനരുജ്ജീവിപ്പിക്കാൻ പുതിയ തലമുറ താല്പര്യം കാണിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയിലെ അരിനല്ലൂർ ഗ്രാമത്തിലടക്കം ഇത്തരം ഒരു മുന്നേറ്റം നടക്കുന്നുണ്ട്.

കരടികളിപ്പാട്ടുകൾ[തിരുത്തുക]

കരടിപ്പാട്ടിൽ ഏകതാളമേയുള്ളൂ. താനിന്നെ താനിന്നെ തന്നാന തന, താനിന്നെ താനായി തനാന്ന എന്ന വായ്ത്താരിയാണ് പാട്ടിന് അകമ്പടി.

ഇങ്ങനെ കരടിപ്പാട്ടുതുടങ്ങി പുരോഗമിക്കുന്നു. നാട്ടുപാട്ടു കവികളുടെ ക്ഷിപ്രകവിതകളും ഈ സന്ദർഭത്തിൽ പിറക്കുന്നു.

[1]

തുടങ്ങിയ നർമ്മ ചിന്തകൾ ഇങ്ങനെയുണ്ടാകുന്നതാണ്. പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം, വെക്കെടാ വെടിവെയ്‌ക്കെടാ, ലാക്കുനോക്കിവെയ്‌ക്കെടാ എന്ന നിർദ്ദേശം വരുമ്പോൾ കരടിയെ വേട്ടക്കാരൻ വെടിവച്ചിടുന്നതോടെ കളിപൂർണമാകുന്നു. [2]

പുനരുജ്ജീവന ശ്രമങ്ങൾ[തിരുത്തുക]

ഒരു കാലത്ത് സജീവമായിരുന്ന കരടികളി സംഘങ്ങളും പാട്ടുകളും ഇന്ന് നഷ്ടപ്പെട്ടു പോയി. കരടികളിയുടെ പുനരുദ്ധാരണവും കരടിപ്പാട്ടുകളുടെ ശേഖരണവും ലക്ഷ്യമിട്ട് കൊല്ലംതേവലക്കര അരിനല്ലൂരിൽ ജവാഹർ ലൈബ്രറി കരടികളിസംഘം പ്രവർത്തിക്കുന്നുണ്ട്. ജവാഹർ ലൈബ്രറിയും കരടികളിസംഘവും ചേർന്ന് കരടികളിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നടത്തി സി.ഡി.യും കരടിപ്പാട്ടുകൾ സമാഹരിച്ച് പുസ്തകവും ഇറക്കിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/posting/personalArticleNew.jsp?contentId=5911213&catOID=-1073855319&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.janayugomonline.com/php/newsDetails.php?nid=71238&cid=53&pgNo=20&keyword=[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mathrubhumi.com/kollam/news/1777947-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

വീഡിയോ[1]


"https://ml.wikipedia.org/w/index.php?title=കരടികളി&oldid=3772043" എന്ന താളിൽനിന്ന് ശേഖരിച്ചത്