കന്നേറ്റി കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannetti lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കന്നേറ്റികായൽ സ്ഥിതിചെയ്യുന്നത്. ഈ കായലിനെ ഫിഡർ കനാൽ വഴി ദേശീയ ജലപാത 3-ഉമായി ബന്ധിപ്പിച്ചിട്ടുണ്ട്.[1] എല്ലാവർഷവും ഓണക്കാലത്തെ ചതയം നാളിൽ കന്നേറ്റി കായലിൽ വച്ച് ശ്രീ നാരായണ ട്രോഫി വള്ളംകളി നടക്കാറുണ്ട്.[2][3] ഇതുകൂടാതെ ഇവിടെ അയ്യങ്കാളി ട്രോഫി വള്ളംകളിയും നടത്തിവരുന്നു. കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളി 1928-ൽ വടക്കുംതല സന്ദർശിച്ചപ്പോൾ അവിടുത്തെ മത്സ്യത്തൊഴിലാളികൾ ചേർന്ന് വട്ടക്കായലിൽ ഒരു വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും അയ്യങ്കാളി ട്രോഫി വള്ളംകളി മത്സരം നടത്തുന്നത്.[4] 2017-ൽ 78-ആമത് ശ്രീനാരായണാ ട്രോഫി വള്ളംകളിയും 4-ആമത് അയ്യങ്കാളി ട്രോഫി വള്ളംകളിയും കന്നേറ്റി കായലിൽ നടന്നു.[5] [4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഉൾനാടൻ ജലഗതാഗതം". കേരള സർക്കാർ. Archived from the original on 2018-01-09. Retrieved 2018-01-06.
  2. "Events & Festivals - Kannetti boat race". കേരള വിനോദസഞ്ചാര വകുപ്പ്. Retrieved 2018-01-06.
  3. "Chambakulam Chundan wins Sree Narayana Trophy". The Hindu. 2012-03-12. Retrieved 2018-01-06.
  4. 4.0 4.1 "കന്നേറ്റി കായലിൽ അയ്യങ്കാളി വള്ളംകളി ഇന്ന്". മാധ്യമം ദിനപത്രം. 2017-09-24. Archived from the original on 2018-01-06. Retrieved 2018-01-06.
  5. "ശ്രീനാരായണ ട്രോഫി ജലോത്സവം: കാട്ടില്തെക്ക ചുണ്ടന് ഒന്നാം സ്ഥാനം". മാതൃഭൂമി ദിനപത്രം. 2017-09-07. Retrieved 2018-01-06.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കന്നേറ്റി_കായൽ&oldid=3802678" എന്ന താളിൽനിന്ന് ശേഖരിച്ചത്