Jump to content

കംഗാരു ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kangaroo Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കംഗാരു ദ്വീപ്
View of the South West of the island
Kangaroo Island is located in South Australia
Kangaroo Island
Kangaroo Island
Kangaroo Island is located in Australia
Kangaroo Island
Kangaroo Island
Geography
LocationGreat Australian Bight
Coordinates35°50′S 137°15′E / 35.833°S 137.250°E / -35.833; 137.250
Area4,405 കി.m2 (1,701 ച മൈ)
Length145 km (90.1 mi)
Width90 km (56 mi) – 57 കി.മീ (35 മൈ)
Coastline540 km (336 mi)
Highest elevation307 m (1,007 ft)
Administration
Australia
StateSouth Australia
LGAKangaroo Island Council
Largest settlementKingscote (pop. 2,034)
Demographics
Population4,702 (2016)
Pop. density1.07 /km2 (2.77 /sq mi)

ഓസ്ട്രേലിയയിലെ ആഡ്ലേയ്ഡിൽ നിന്നും 112 കിലോമീറ്റർ തെക്കു മാറി ടാസ്മാനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കംഗാരു ദ്വീപ്. ദക്ഷിണ ഓസ്ട്രേലിയൻ സംസ്ഥാനത്തിന്റെ ഭാഗമാണീ ദ്വീപ്. ഓസ്ട്രേലിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ ദ്വീപാണിത്. അയ്യായിരത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഓസ്ട്രേലിയയിൽ ഏറ്റവുമധികം കംഗാരുക്കളെ കാണുവാൻ കഴിയുന്ന ഒരു സ്ഥലമാണിത്. പ്രതിവർഷം ഒന്നരലക്ഷം ടൂറിസ്റ്റുകൾ കംഗാരു ദ്വീപ് സന്ദർശിക്കുന്നു. വേനൽക്കാലത്ത് അത്യുഷ്ണവും മഞ്ഞുകാലത്ത് അതിശൈത്യവും കംഗാരു ദ്വീപിന്റെ പ്രത്യേകതയാണ്.

ചരിത്രം

[തിരുത്തുക]
കംഗാരു ദ്വീപിലെ കാഴ്ച

ഓസ്ട്രേലിയയുടെ ഭാഗമായിരുന്ന കംഗാരു ദ്വീപ് പതിനായിരം വർഷങ്ങൾക്കു മുൻപു പ്രധാന കരയിൽനിന്നും വേർപെട്ടതാണെന്നു ചരിത്രം സൂചിപ്പിക്കുന്നു[1]. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ യൂറോപ്യന്മാർ കംഗാരു ദ്വീപിൽ താമസമാക്കി.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

ദക്ഷിണധ്രുവത്തോടു ചേർന്നു കിടന്നിട്ടുപോലും വേനൽക്കാലത്ത് ഇവിടെ അതിശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. ദ്വീപിന്റെ വടക്കൻ തീരത്ത് അടുത്തിടെയായി ധാരാളം ഫോസിൽ അവശേഷിപ്പുകൾ കണ്ടെത്തുകയുണ്ടായി.

കംഗാരു ദ്വീപിലെ മുറേ തടാകം

അവലംബം

[തിരുത്തുക]
  1. Rebe Taylor (2002). Unearthed: The Aboriginal Tasmanians of Kangaroo Island. Kent Town: Wakefield Press. ISBN 1-86254-552-9.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-03. Retrieved 2015-02-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കംഗാരു_ദ്വീപ്&oldid=3627340" എന്ന താളിൽനിന്ന് ശേഖരിച്ചത്