Jump to content

കണാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണാദ
ജനനംBCE 600- BCE 200
ദ്വാരക ഇന്നത്തെ ഗുജറാത്ത്
തത്വസംഹിതവൈശേഷികം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


കണാദ(Sanskrit: कणाद) പുരാതന ഭാരതത്തിലെ തത്ത്വചിന്തകനും പണ്ഡിതനുമായിരുന്നു. ഇദ്ദേഹമാണ് വൈശേഷികം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് . [1][2]

അദ്ദേഹം BCE രണ്ടാം ശതകത്തിലോ [3] BCE ആറാം ശതകത്തിലോ [4][5] ഇന്നത്തെ ഗുജറാത്തിനു സമീപത്തുള്ള ദ്വാരകയിൽ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു.

രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചെർന്നാണ്‌ എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദൻ വാദിച്ചു. കണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാർശനികനാണ്‌ ഇദ്ദേഹം.[6] ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു. വൈശേഷികദർശനമെന്ന തത്ത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.

നിരുക്തം

[തിരുത്തുക]

കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ്‌ കണാദനർത്ഥം.

വൈശേഷികം

[തിരുത്തുക]

രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചേർന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദർശനം പറയുന്നു.[7] ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാൻ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.

വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ പ്രശസ്‌തപാദരുടെ `പദാർത്ഥധർമസംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: ദ്രവ്യം, ഗുണം, കർമം, സാമാന്യം, വിശേഷം, സമവായം. ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്‌. രൂപം, രസം, ഗന്ധം, സ്‌പർശം, സംഖ്യ, പരിമാണം, വേർതിരിവ്‌ (പൃഥക്ത്വം), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്‌നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദൻ വിവരിച്ചിട്ടുണ്ട്‌.


അവലംബം

[തിരുത്തുക]
  1. Kapoor, Subodh. The Indian Encyclopaedia, Volume 1. Cosmo Publications. P. 5643. ISBN 8177552570.
  2. Full Text at archive.org of "The Vaisesika sutras of Kanada. Translated by Nandalal Sinha", http://archive.org/stream/thevaiasesikasut00kanauoft/thevaiasesikasut00kanauoft_djvu.txt
  3. Oliver Leaman, Key Concepts in Eastern Philosophy. Routledge, 1999, page 269.
  4. Anu and Parmanu—Indian ideas about Atomic physics, http://www.newsinder.org/site/more/anu_and_parmanu_indian_ideas_about_atomic_physics/[പ്രവർത്തിക്കാത്ത കണ്ണി]
  5. "Kanada," Dilip M. Salwi, http://www.4to40.com/legends/index.asp?p=Kanada&k=kanada Archived 2014-10-20 at the Wayback Machine.
  6. Anu and Parmanu—Indian ideas about Atomic physics, http://www.newsinder.org/site/more/anu_and_parmanu_indian_ideas_about_atomic[പ്രവർത്തിക്കാത്ത കണ്ണി]
  7. Bal Ram Singh (2003). "Use of Chemistry to Understand Vedic Knowledge" (PDF). Center for Indic studies, University of Massachusetts, Dartmouth. Archived from the original (PDF) on 2013-11-09. Retrieved 29 May 2013.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണാദൻ&oldid=3627455" എന്ന താളിൽനിന്ന് ശേഖരിച്ചത്