കൽ‌പേനി

Coordinates: 10°04′09″N 73°38′42″E / 10.069093°N 73.644962°E / 10.069093; 73.644962
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalpeni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽ‌പേനി
കൽ‌പേനിയിലെ ടിപ് ബീച്ച് കവാടം
കൽ‌പേനിയിലെ ടിപ് ബീച്ച് കവാടം
Location of കൽ‌പേനി
കൽ‌പേനി
Location of കൽ‌പേനി
in Lakshadweep
രാജ്യം  ഇന്ത്യ
സംസ്ഥാനം Lakshadweep
ജില്ല(കൾ) ലക്ഷദ്വീപ്
ജനസംഖ്യ
ജനസാന്ദ്രത
4,321 (2001)
1,549/km2 (4,012/sq mi)
സാക്ഷരത
• പുരുഷൻ
• സ്ത്രീ
84.4%
• 91.82%
• 75.83%
ഭാഷ(കൾ) മലയാളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 2.79 km² (1 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     32.0 °C (90 °F)
     28.0 °C (82 °F)
കോഡുകൾ

10°04′09″N 73°38′42″E / 10.069093°N 73.644962°E / 10.069093; 73.644962 ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് കൽ‌പേനി. കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത് .

ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി.[1] കരയോട് അടുത്ത്‌ കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത്‌ ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽ‌പേനി. [അവലംബം ആവശ്യമാണ്]

ഉപദ്വീപുകൾ[തിരുത്തുക]

  • ചെറിയം (വടക്ക്)
  • തിലാക്കം (തെക്ക്)
  • പിറ്റി (തെക്ക്)

ആകർഷണ കേന്ദ്രങ്ങൾ[തിരുത്തുക]

ടിപ് ബീച്ച്
  • ടിപ് ബീച്ച്
  • കൂമയിൽ ബീച്ച്
  • മൊയിദീൻ പള്ളി
  • ലൈറ്റ് ഹൗസ്‌
  • അഗത്തിയാട്ടി പാറ
  • ബനിയൻ നിർമ്മാണശാല
  • കൊക്കനട്ട് പൗഡർ ഫാക്റ്ററി

എന്നിവയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇതിൽ കൂമയിൽ ബീച്ചാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം.

കൃഷി[തിരുത്തുക]

തേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. പരിമിതമായ തോതിൽ വാഴയും ഉദ്പാദിപ്പിയ്ക്കുന്നുണ്ട്.

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, വാനുകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.

വാർത്താവിനിമയ സൗകര്യങ്ങൾ[തിരുത്തുക]

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ മാത്രമാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത്. മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്കു പുറമേ സ്വാൻ(സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്) കണക്റ്റിവിറ്റിയും കല്പേനിയിലുണ്ട്. സ്വകാര്യ കേബിൾ ടിവിയും ദൂരദർശന്റെ റിലേ സ്റ്റേഷനും പ്രവർത്തിയ്ക്കുന്നുണ്ട്.

തൊഴിൽ പങ്കാളിത്തം[തിരുത്തുക]

ദ്വീപ് സമൂഹത്തിനെ അപേക്ഷിച്ച് കൽപേനിയിൽ തൊഴിൽ പങ്കാളിത്തം താരതമ്യേന കുറവാണ്. ആകെ ജനസംഖ്യയിൽ 1570 പേർ മാത്രമേ ജോലിചെയ്യുന്നതുള്ളൂ. ഇതിൽ 244 സ്ത്രീകൾ ഉൾപ്പെടുന്നു. ഇതിൽ 144പേർക്ക് മാത്രമേ പ്രധാന ജോലികളുള്ളൂ. ബാക്കിവരുന്ന 100പേർ താത്ക്കാലികമായതും, മറ്റ് ചെറുജോലികളിലും ഏർപ്പെടുന്നവരാണ്.

സ്വയംസഹായക സംഘങ്ങൾ[തിരുത്തുക]

സ്ത്രീകളുടെ ഉന്നമനത്തിനായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളപോലെ ഇവിടെയും സ്വയംസഹായക സംഘങ്ങൾ നിലവിലുണ്ട്. 15 മുതൽ 20 വരെ സ്ത്രീകൾ ഉള്ള 19 സ്വയംസഹായക സംഘങ്ങൾ ദ്വീപിലുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഓരോന്ന് വീതവും 6 അംഗനവാടികളും ദ്വീപിലുണ്ട്.

ആന്തരഘടന[തിരുത്തുക]

170 കുളങ്ങൾ, 1157 കിണറുകൾ, 13.02 കിലോമീറ്റർ നീളത്തിൽ പി.ഡബ്ല്യു.ഡി. റോഡ്, ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം, ഒരു ഉപ-പ്രാഥമിക ആരോഗ്യ കേന്ദ്രം, ഒരു കൃഷിഭവൻ, ഒരു മൃഗാശുപത്രി എന്നീ സൗകര്യങ്ങൾ ദ്വീപിലുണ്ട്.

ജനായത്തഭരണം[തിരുത്തുക]

ദ്വീപ് 8 വാർഡുകളായി തിരിച്ചിരിക്കുന്നു. ഇതിൽ 3 വാർഡുകളെ പ്രതിനിധാനം ചെയ്യുന്നത് സ്ത്രീകൾക്കാണ്.

പ്രകൃതി ദുരന്തങ്ങൾ[തിരുത്തുക]

ലക്ഷദ്വീപ് കടലിനു മുകളിൽ രൂപം കൊള്ളുന്ന സൈക്ലോണുകൾ പലപ്പോഴും കൽപ്പേനി ദ്വീപിന് ഭീഷണിയായിട്ടുണ്ട്. 1847 ലെ ചുഴലിക്കൊടുങ്കാറ്റിൽ ദ്വീപിന്റെ ഘടന തന്നെ മാറുകയും പിറ്റി, തുലാക്കം, കോടിത്തല, ചെറിയം എന്നീ ചെറുദ്വീപുകൾ രൂപം കൊള്ളുകയും ചെയ്തു. പിന്നീട് 1891, 1922, 1965, 1977 എന്നീ വർഷങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 2011 നവംബർ 26ന് അർദ്ധരാത്രിയ്ക്കു ശേഷം കൽപ്പേനി ദ്വീപിലുണ്ടായ കൊടുങ്കാറ്റിലും കടൽക്ഷോഭത്തിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാവുകയും നൂറോളം കുടുംബങ്ങൾ അഭയാർത്ഥികളാവുകയുമുണ്ടായി. ദ്വീപിലെ ബ്രേയ്ക്ക് വാട്ടർ, ഹെലിപാഡ്, ടിപ് ബീച്ച് തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.[2]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൽ‌പേനി&oldid=3630303" എന്ന താളിൽനിന്ന് ശേഖരിച്ചത്