കല്ലുവാതുക്കൽ

Coordinates: 8°49′0″N 76°44′0″E / 8.81667°N 76.73333°E / 8.81667; 76.73333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalluvathukkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലുവാതുക്കൽ
Map of India showing location of Kerala
Location of കല്ലുവാതുക്കൽ
കല്ലുവാതുക്കൽ
Location of കല്ലുവാതുക്കൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം ജില്ല
ഏറ്റവും അടുത്ത നഗരം kollam
ലോകസഭാ മണ്ഡലം kollam
നിയമസഭാ മണ്ഡലം Chathannoor
ജനസംഖ്യ
ജനസാന്ദ്രത
23,452 (2001)
634/km2 (1,642/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 37 km² (14 sq mi)
കോഡുകൾ

8°49′0″N 76°44′0″E / 8.81667°N 76.73333°E / 8.81667; 76.73333 കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് കല്ലുവാതുക്കൽ. ഇന്ത്യയിലെ ആദ്യത്തെ ഇ. എസ്. ഐ മെഡിക്കൽ കോളേജ് സ്ത്ഥചെയ്യുന്നത് കല്ലുവാതുക്കല്ലിൽ അണ്. ഇന്ത്യയിലെ ആദ്യത്തെ അസോള ഗ്രാമവും കല്ലുവാതുക്കൽ അണ്.കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കൽ പാറ” ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീർ പൊഴിക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്.

ചരിത്രം[തിരുത്തുക]

കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചപാണ്ഡവൻമാർ കല്ലുവാതുക്കൽ പാറയുടെ മുകളിൽ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഈ തലമുറയിലുള്ളവർ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഉരുളി കമഴ്ത്തിയ പാടും വറ്റാത്ത ഒരു കുളവും പാറ പൊട്ടിച്ചു തുടങ്ങിയ കാലം വരെ ഇവിടെ ഉണ്ടായിരുന്നു. പാഞ്ചാലി അരി കഴുകി ഒഴിച്ച കാടി ചിറക്കര ദേശത്തുകൂടി ഒഴുകി പോളച്ചിറ കായലിൽ ചെന്ന് ചേർന്നു എന്നും അങ്ങനെ ആ കായലിന് കാടിയുടെ നിറം ഉണ്ടായെന്നുമാണ് ഐതിഹ്യം. പോളച്ചിറ കായലിന് കാടിച്ചിറ എന്നും പേരുണ്ട്. പാറയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള അതിമനോഹരമായിരുന്ന മുസാവരി ബംഗ്ളാവിൻ കുന്നിൽ ശ്രീമൂലം തിരുനാൾ മഹാരാജാവും അതുകഴിഞ്ഞ് ചിത്തിരതിരുനാളും യാത്രാമദ്ധ്യേ വിശ്രമിക്കുമായിരുന്നു. ഈ ബംഗ്ളാവിൻ കുന്ന് പിൽകാലത്തെ സി.പി യുടെ പട്ടാള ക്യാമ്പായി മാറി. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ചിറക്കര ദേവീക്ഷേത്രവും, കൂത്തും കൂടിയാട്ടവും നിലനിന്നിരുന്ന ചെന്തുപ്പിൽ ക്ഷേത്രവും, തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ രാമപുരം ക്ഷേത്രവും, രാജവാഴ്ച നിലനിന്നിരുന്ന വേളമാനൂർ അമ്പലവും, മീനമ്പലം ജംഗ്ഷനിൽ ഒറ്റപ്പാറയിൽ മേൽക്കൂര നിർമ്മിച്ച് അതിനുള്ളിൽ മൂന്ന് മത്സ്യങ്ങളുടെ രൂപം വൃത്താകൃതിയിൽ കൊത്തിവച്ച് നിർമ്മിച്ചിട്ടുള്ള വഴിയമ്പലവും എല്ലാം കല്ലുവാതുക്കൽ ഗ്രാമത്തിന്റെ പൌരാണിക സാംസ്കാരിക ജീവിതത്തിന്റെ ഒളിമങ്ങാത്ത മുദ്രകളാണ്. ശ്രീരാമപുരം ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരം പോലും ഉണ്ടായിരുന്നതായിട്ടാണ് ചരിത്രം. കരുമ്പാലൂർ ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവൻ പിള്ള എന്നീ സമര നായകൻമാരെ സംഭാവന ചെയ്യാൻ കല്ലുവാതുക്കൽ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതാക്കൻമാരായിരുന്ന ടി.എം.വർഗ്ഗീസ്, സി.കേശവൻ, പി.കെ.കുഞ്ഞ്, കണ്ണംതോട്ടത്തിൽ ജനാർദ്ദനൻ നായർ, പ്രക്ഷോഭ സമരങ്ങൾ നയിച്ച ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവൻ പിള്ള, സി പി യുടെ മർദ്ദനഭരണത്തിനെതിരെ ഓടിനടന്ന് പ്രസംഗിച്ച ജി.ജനാർദ്ദനക്കുറുപ്പ് എന്നിവർ പഞ്ചായത്തിന്റെ സംഭാവനയാണ്. കെ.പി.എ.സി യുടെ സംഘാടകനും ആദ്യത്തെ പ്രസിഡന്റുമായിരുന്നു ജനാർദ്ദനക്കുറുപ്പ്. പാരിപ്പള്ളി പി.ഭാസ്ക്കരക്കുറുപ്പ്, കുട്ടപ്പക്കുറുപ്പ്, കേശവൻ കുട്ടി, ടൈലർ ചിറക്കര കെ.ബാലൻ പിള്ള, കുഞ്ഞുപിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ കല്ലുവാതുക്കൽ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. നാടക- സിനിമാ രചയിതാവ് രാജൻ കിഴക്കനേല, നാടകസംവിധായകൻ മീനമ്പലം സന്തോഷ്, ചലച്ചിത്ര ഗാന രചയിതാവ് സുധി വേളമാനൂർ തുടങ്ങിയവർ കല്ലുവാതുക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നവരാണ്.

പഞ്ചായത്തിലൂടെ[തിരുത്തുക]

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്ക് പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും, തെക്ക് പടിഞ്ഞാറായി ചാത്തന്നൂർ പഞ്ചായത്തും ചുറ്റപ്പെട്ട് കിടക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിലെ പ്രദേശങ്ങളെ ഇടനാട് വിഭാഗത്തിൽപ്പെടുത്താം. ഈ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ വിലവൂർകോണം വേളമാനൂർ ദർപ്പയിൽ കുന്നും, കാടായിൽ കുന്നും, അടുതല കുന്നും ആണ്. ഇവ ഏകദേശം സമുദ്ര നിരപ്പിൽ നിന്നും 100 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു. ഏറ്റവും താഴ്ന്ന സ്ഥലങ്ങൾ 20 മീറ്ററിൽ താഴെയാണ്. വെട്ടുകല്ലിൽ നിന്നുണ്ടായ മണ്ണാണ് ചെമ്മണ്ണ്. ഇത് പല ഇടങ്ങളിലും തവിട്ട് കലർന്ന ചുമപ്പ് നിറമായി കാണപ്പെടുന്നു. ഇരുമ്പിന്റെ അംശം ഈ മണ്ണിൽ കൂടുതലായി കാണപ്പെടുന്നു. ഈ പഞ്ചായത്തിൽ കൂടി ഒഴുകുന്ന പ്രധാന നദിയാണ് ഇത്തിക്കര ആറ്. ഈ പഞ്ചായത്തിൽ കൂടി ഒഴുകുന്ന തോടുകളുടെയും നദികളുടെയും ആകെ നീളം 56.8 കി.മീ. ആണ്. മറ്റു പ്രധാന ഉപരിതല ജലസ്രോതസ്സുകൾ കുളങ്ങളും ചിറകളുമാണ്. ആകെ ഉള്ള 46 ചിറകളിൽ 16 എണ്ണത്തിൽ മാത്രമാണ് വെള്ളം എപ്പോഴും കാണുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാനമായും കരകൃഷികളും നെൽകൃഷികളുമാണുള്ളത്. ഇത്തിക്കര ആറിനോട് ചേർന്നു കിടക്കുന്ന ഭാഗങ്ങളിൽ മണൽ കലർന്ന പശിമരാശി മണ്ണും കരപ്രദേശങ്ങളിൽ ഭൂരിഭാഗവും ചരൽ കലർന്ന ചുവന്ന മണ്ണും നെൽപ്പാടങ്ങളിൽ മിക്കവാറും മണൽ കലർന്ന ചെളിമണ്ണുമാണ് കാണപ്പെടുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിൽ 1105 ഹെക്ടറോളം സ്ഥലത്ത് തെങ്ങുകൃഷി ചെയ്തു വരുന്നു. ഭൂപ്രകൃതി അനുസരിച്ച് കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചരിവായതിനാൽ പെയ്യുന്ന മഴവെള്ളം മുഴുവൻ കുത്തി ഒലിച്ച് ഇത്തിക്കര ആറുവഴി അറബിക്കടലിൽ ചെന്നു ചേരുന്നു. പഞ്ചായത്തിന്റെ പേരിനോട് സാദൃശ്യം തോന്നത്തക്ക രീതിയിൽ കല്ലുകളും പാറകളും കൂടി ചേർന്ന ഭൂപ്രദേശമാണിത്. ദേശീയ പാത 47 പഞ്ചായത്തിനെ കീറി മുറിച്ച് കൊണ്ട് കടന്നുപോകുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ രണ്ട് പ്രധാന കവലകളാണ് കല്ലുവാതുക്കലും, പാരിപ്പള്ളിയും. വ്യവസായ മേഖലയിൽ മുന്നിട്ട് നിൽക്കുന്നത് കശുവണ്ടി വ്യവസായമാണ്. ദേശീയപാതയിൽ കൊല്ലം ജില്ലയെ കേരളത്തിന്റെ തലസ്ഥാന ജില്ലയോട് ബന്ധിപ്പിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കപ്പെട്ടത് വേളമാനൂർ കൈതളാവിൽ കുടുംബത്തിലെ കാരണവർ ആയിരുന്ന മാധവൻ പിള്ള ആശാന്റെ നേതൃത്വത്തിൽ 117 വർഷങ്ങൾക്കുമുമ്പ് വേളമാനൂരിൽ ആരംഭിച്ച ഓലകുടിലിൽ ആയിരുന്നു. പ്രസ്തുത സരസ്വതി ക്ഷേത്രമാണ് പിൽക്കാലത്ത് വേളമാനൂർ ഗവ. എൽ പി, യു പി സ്കൂളായി മാറിയത്.

1950-1960 കാലഘട്ടം വരെ പഞ്ചായത്തിലെ ആരോഗ്യരംഗം ഏതാനും നാട്ടുവൈദ്യന്മാരെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പ്രസിദ്ധനായ നടയ്ക്കൽ കാരൂർ നാരായണൻ വൈദ്യൻ അക്കാലത്ത് എല്ലാ വിധ രോഗങ്ങൾക്കും ചികിത്സ നടത്തിയിരുന്നു. 1955-ൽ പാരിപ്പളളിയിൽ ആരംഭിച്ച മിനി പി എച്ച് സെന്റർ ആണ് പഞ്ചായത്തിൽ ആദ്യമായി പൊതുമേഖലയിൽ ഉണ്ടായ ആരോഗ്യ സ്ഥാപനം.

ഗതാഗതം[തിരുത്തുക]

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന ഏറ്റവും പ്രധാനപാതയായ എൻ-എച്ച്-47 ൽ നിന്നും 10 കി.മീ. പടിഞ്ഞാറുള്ള പരവൂരിൽ ആണ്. അൻപതു വർഷങ്ങൾക്ക് മുമ്പ് കല്ലുവാതുക്കൽ ഗ്രാമത്തിൽ കൂടി ഉണ്ടായിരുന്ന പ്രധാന റോഡ് അന്ന് രാജപാത എന്നറിയപ്പെടുന്ന കന്യാകുമാരി-കൊച്ചിൻ റോഡായിരുന്നു. ഈ റോഡ് പഞ്ചായത്തിന്റെ തെക്ക് കിഴക്കേയറ്റമായ കടമ്പാട്ടുകോണം മുതൽ വടക്കുപടിഞ്ഞാറതിർത്തിയായ തട്ടാർ കോണം വരെ ഉള്ള റോഡാണ് (ഇന്നുള്ള എൻ എച്ച്/47). 1940-45 കാലയളവിലാണ് പഞ്ചായത്തിലെ പ്രധാന പാതയായ കൊല്ലം-തിരുവനന്തപുരം റോഡിൽ കൂടി ആദ്യമായി സർക്കാർ ഉടമയിലുള്ള ട്രാൻസ്പോർട്ട് ഡിപ്പാർട്ട് മെന്റിന്റെ ബസുകൾ ഓടിത്തുടങ്ങിയത്. 1945-ന് ശേഷം റോഡ് മെറ്റൽ ഇടുകയും പിൽക്കാലത്ത് ടാർ ചെയ്യുകയും രണ്ട് പ്രാവശ്യമായി വിപുലീകരിച്ച് ആദ്യ 70 അടി റോഡായും പിന്നീട് 140 അടി ആക്കുകയും ഇന്നുള്ള എൻ എച്ച് ആയി രൂപാന്തരപ്പെടുകയും ചെയ്തു.

സാംസ്കാരികരംഗം[തിരുത്തുക]

ഗ്രാമീണ സൌകുമാര്യത്താൽ ഉൽകൃഷ്ടമായ ഒരു സംസ്കാരമാണ് കല്ലുവാതുക്കൽ പഞ്ചായത്തിനുള്ളത്. വടക്കുഭാഗത്ത് കിഴക്ക് പടിഞ്ഞാറായി ഒഴുകുന്ന ഇത്തിക്കര ആറും, ഇവയ്ക്കെല്ലാം മകുടം ചാർത്തി തല ഉയർത്തി നിൽക്കുന്ന കുന്നും, മണ്ണയത്തു കുന്നും, ഒരിപ്പുറത്തുകുന്നും ദർപ്പക്കുന്നും ഇവിടത്തെ പ്രകൃതി വിശേഷമാണ്. ദേശീയപാത ഈ പഞ്ചായത്തിന്റെ മദ്ധ്യ ഭാഗത്ത് കൂടി ഒരു വെള്ളിയരഞ്ഞാണം പോലെ കടന്നു പോകുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും പ്രവർത്തനങ്ങളും ഈ പ്രദേശത്ത് മാറ്റൊലി കൊണ്ടു. ഇത് അയിത്തത്തിനെതിരായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്ര പഠനത്തിലും ചരിത്ര രചനയിലും കീർത്തി മുദ്ര പതിപ്പിച്ച ചരിത്ര നായകൻ ഇളംകുളം കുഞ്ഞൻ പിള്ള സാറിന്റെ ജന്മം കൊണ്ട് ഈ പഞ്ചായത്ത് ധന്യമാണ്. ഞാറ്റു പാട്ടിന്റേയും നാടൻ കലാരൂപങ്ങളുടേയും ഉത്സവ ആഘോഷങ്ങളുടെയും ചരിത്ര പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. ഒരു ബഹുജന സംഘടനയെന്ന പേരിൽ ആദ്യമായി രൂപം കൊണ്ടത് വണ്ടിത്തൊഴിലാളി യൂണിയൻ ആയിരുന്നു. പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ ആനന്ദക്കുറുപ്പ്, സാഹിത്യകാരനായ നടയ്ക്കൽ ജനാർദ്ദന പിള്ള കാഥികനും ആയുർവേദ ഭിഷഗ്വരനുംആയ ഡോക്ടർ കടവൂർ ശിവദാസൻ, കഥകളും കവിതകളും നോവലുകളും ബാലസാഹിത്യവുമായി 23ൽ ഏറെ പുസ്തകങ്ങൾ പ്രസിദ്ധികരിച്ച കല്ലുവാതുക്കൽ വിജയൻ മുതലായവർ പഞ്ചായത്തിന് അഭിമാനമാണ്. ഇവിടുത്തെ ആരാധനാലയങ്ങൾ നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ധാരാളം കാവുകളും, കളരികളും, ആൽത്തറകളും, ചാവരമ്പലങ്ങളും ഈ പഞ്ചായത്തിലുണ്ട്. ധാരാളം ഗുരുമന്ദിരങ്ങളും കാണാൻ കഴിയും. കഥകളിയും തുള്ളലും ഇവിടുത്തെ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. 6 ക്രിസ്ത്യൻ പള്ളികളും, 6 മുസ്ളീം പള്ളികളും, 4 മദ്രസ്സകളും ഇവിടെയുണ്ട്. ഒരു കാലത്ത് ക്രിസ്ത്യാനികളുടെ ഇടയിൽ മാർഗ്ഗംകളി വളരെ പ്രസിദ്ധമായിരുന്നു. ഓണക്കളി, കാടിജാതി ഊട്ട്, കോലം കെട്ടി തുള്ളൽ, കാക്കാരിശ്ശി നാടകം, കൈകൊട്ടിക്കളി, മുടിയാട്ടം കളി, പേയൂട്ട് എന്നിവ വളരെ പ്രസിദ്ധമായിരുന്നു. കോലം കെട്ടി തുള്ളലിന്റെ ഉപജ്ഞാതാവ് ഏരൂർക്കാരൻ എന്നു വിളിക്കുന്ന ആദിച്ചൻ ആയിരുന്നു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001-ലെ കാനേഷുമാരി പ്രകാരം 23452 ആണ് കല്ലുവാതുക്കലിന്റെ ജനസംഖ്യ. ഇതിൽ 11284 പേർ പുരുഷന്മാരും 12168 പേർ സ്ത്രീകളുമാണ്.[1].[2]

ആരാധനാലയങ്ങൾ[തിരുത്തുക]

  • തിരു ഊഴയികോട്ടു ഇണ്ടള്ളയ്യപ്പൻ ക്ഷേത്രം, കല്ലുവാതുക്കൽ
  • അയ്യപ്പക്ഷേത്രം ,കല്ലുവാതുക്കൽ
  • മേവനകോണം ദേവി ക്ഷേത്രം
  • ചിറക്കര ദേവി ക്ഷേത്രം
  • കൊടുമുട്ടിൽ ദേവി ക്ഷേത്രം
  • വയലിൽ തൃകോവിൽ ക്ഷേത്രം
  • ചെന്തിപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം
  • കല്ലുവാതുക്കൽ പള്ളി
  • മാർത്തോമ ചർച്
  • ഇളംകുളം താഴം കാവുംമൂല ശ്രീ നാഗരാജ കാവ്‌
  • വിലവൂർക്കോണം അമ്മുമ്മക്കാവ്
  • നടയ്ക്കൽ ആലുവിള ദേവി ക്ഷേത്രം
  • ചക്രംവിള ശ്രീ നാരായണഗുരു ക്ഷേത്രം
  • ചാവരമ്പലം, പൂവത്തൂർ, പുലിക്കുഴി.
  • ആലുമ്മൂട്ടിൽ ശ്രീഭദ്ര -ശ്രീദുർഗ ദേവി കുടുംബ ക്ഷേത്രം, ഇളംകുളം, മേവനക്കോണം.

പ്രധാന ആശുപത്രികൾ[തിരുത്തുക]

  • വിമല മിഷൻ ഹോസ്പിറ്റൽ, കല്ലുവാതുക്കൽ
  • ശിവപ്രിയ ആയുർവേദ ഹോസ്പിറ്റൽ.
  • ജെ എസ് എം ഹോസ്പിറ്റൽ
  • മെഡിക്കൽകോളേജ് , പാരിപ്പള്ളി
  • ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറി, കല്ലുവാതുക്കൽ
  • ഗവമെൻറ് ആയൂർവേദആശുപത്രി കാട്ടുപുരം, വിലവൂർക്കോണം
  • പ്രാഥമിക ആരോഗ്യ കേന്ദ്രം, പാരിപ്പള്ളി

വിദ്യാഭാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് എൽ പി എസ് , കല്ലുവാതുക്കൽ
  • ഗവണ്മെന്റ് യു പി എസ് , കല്ലുവാതുക്കൽ
  • കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂൾ
  • അമൃത സംസ്കൃത ഹയർ സെകൻഡറി സ്കൂൾ, പാരിപ്പള്ളി
  • ചെന്തിപ്പിൽ എൽ പി എസ്, ചെന്തിപ്പിൽ,വിലവൂർക്കോണം
  • ഡി എം ജെ യു പി എസ്,വിലവൂർക്കോണം

ബാങ്കുകൾ[തിരുത്തുക]

സാംസ്കാരിക നിലയങ്ങൾ[തിരുത്തുക]

കെെരളി ലെെബ്രറി ആർട്സ് & സ്പോഴ്സ് ക്ലബ് കാട്ടുപുരം

പ്രശസ്തരായവർ[തിരുത്തുക]

കഥകളി കലാകാരന്മാർ[തിരുത്തുക]

  • ചാത്തന്നൂർ മനോഹരൻ പിള്ള
  • ചിറക്കര മാധവൻ കുട്ടി
  • ഫാക്ട് രാധാകൃഷ്ണൻ (ഇളംകുളം )

കവികൾ[തിരുത്തുക]

ചലച്ചിത്ര ഗാന രചയിതാവും കവിയുമായ സുധി വേളമാനൂർ നമ്മുടെ പഞ്ചായത്തിലാണ്. ദുൽഖർ സൽമാൻ്റെ ആദ്യസിനിമയായ സെക്കൻ്റ് ഷോയിലൂടെയാണ് സിനിമയിലെത്തിയത്. റോമൻസ്, വൃത്തം തുടങ്ങി നിരവധി സിനിമകളിൽ ഗാനരചയിതാവാണ്.

ഗായകർ[തിരുത്തുക]

ബാലസാഹിത്യകാരന്മാർ[തിരുത്തുക]

  • എ സി ഹരി

ചിത്രകാരർ[തിരുത്തുക]

  • നീലകണ്ഠ പിള്ള, പാമ്പുറം.

നോവലിസ്റ്റ്കൾ[തിരുത്തുക]

  • കല്ലുവാതുക്കൽ വിജയൻ.

രാഷ്ട്രീയം[തിരുത്തുക]

ആർട്ടിസ്റ്റ്[തിരുത്തുക]

വേണു. സി. കിഴക്കനേല

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "Best Crop Circle Advertising".

http://lsgkerala.in/kalluvathukkalpanchayat Archived 2015-12-07 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=കല്ലുവാതുക്കൽ&oldid=3983870" എന്ന താളിൽനിന്ന് ശേഖരിച്ചത്