കലാവന്തലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalavanthalu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ആന്ധ്രാപ്രദേശിൽ പരമ്പരാഗതമായി ദേവദാസീപദം / വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ചിരുന്ന ഒരു സമുദായമാണ് കലാവന്തലു അല്ലെങ്കിൽ ഭോഗ സമുദായം. നൃത്ത-നാട്യങ്ങളിൽ അതി വിദഗ്ദ്ധരായ ഈ സമുദായത്തിലെ സംഗീത-നൃത്ത സംഗമങ്ങൾക്കും കലാവന്തലു എന്നു പറയുന്നു. ഗോദാവരീ ജില്ലകളിലെ പെദ്ദാപുരം, കാക്കിനാട, രാജമുണ്ഡ്രി, മുറമണ്ട, രാമചന്ദ്രപുരം, ദ്രാക്ഷാരാമ, പസലപുഡി, രാലേംഗി, ആറ്റിലി, അമലാപുരം, മുമ്മുഡിവാരം എന്നിവിടങ്ങളിലും കൃഷ്ണാ-വിശാഖ പട്ടണം ജില്ലകളിലെ ബന്ദർ, ഗുഡിവാഡ, എല്ലൂര്, മദുഗള, വിജയപുരം എന്നീയിടങ്ങളിലുമായാണ് ഈ സമുദായംഗങ്ങൾ ഇപ്പോൾ കൂടുതലായി താമസിക്കുന്നത്.[1]

നിരുക്തം[തിരുത്തുക]

കലാവന്തലു എന്ന തെലുഗു പദത്തിനർത്ഥം കലാഹൃദയരെന്നാണ്. എന്നാൽ ഇപ്പോഴത്തെ പ്രയോഗരീതിയനുസരിച്ച് വേശ്യകളെ സൂചിപ്പിക്കാൻ തെലുഗിൽ ഈ പദം ഉപയോഗിക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 രവീന്ദ്രൻ (15 ഒക്ടോബർ 2011). "'ഭോഗ'സ്ത്രീകൾ". അകലങ്ങളിലെ മനുഷ്യർ. മാതൃഭൂമി. Archived from the original (യാത്രാവിവരണം) on 2014-10-07. Retrieved 7 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=കലാവന്തലു&oldid=3627794" എന്ന താളിൽനിന്ന് ശേഖരിച്ചത്