Jump to content

കലാസൻ

Coordinates: 7°46′1″S 110°28′22″E / 7.76694°S 110.47278°E / -7.76694; 110.47278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kalasan Temple
Kalasan Temple
കലാസൻ is located in Java
കലാസൻ
Location within Java
കലാസൻ is located in Indonesia
കലാസൻ
കലാസൻ (Indonesia)
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിBuddhist candi
നഗരംKalasan, Sleman Regency, Special Region of Yogyakarta
രാജ്യംIndonesia
നിർദ്ദേശാങ്കം7°46′12″S 110°28′12″E / 7.770°S 110.470°E / -7.770; 110.470
പദ്ധതി അവസാനിച്ച ദിവസംcirca 8th century
ഇടപാടുകാരൻSailendra

കലാസൻ (ഇന്തൊനേഷ്യൻ: കാൻഡി കലാസൻ, ജാവനീസ്: കാന്തി കലാസൻ) കാൻഡി കലിബെനിങ് എന്നും അറിയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ ഇന്തോനേഷ്യയിലെ ജാവയിൽ സ്ഥിതിചെയ്തിരുന്ന ഒരു ബുദ്ധക്ഷേത്രം ആയിരുന്നു ഇത്. യോഗ്യകർത്തയിൽ നിന്നും 13 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രംബനൻ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ യോഗ്യകർത്തയ്ക്കും സുരാകർത്തയ്ക്കും ഇടയിലുള്ള പ്രധാന പാതയായ ജലാൻ സോളോയുടെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഭരണപരമായി, സ്ലേമാൻ റീജൻസിയിലെ കലാസൻ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

778 എ.ഡി.യിലെ കലാസൻ ശിലാശാസന പ്രകാരം സംസ്കൃതത്തിൽ പ്രാണഗിരി ലിപി ഉപയോഗിച്ച് എഴുതിയ ലിഖിതത്തിൽ ഗുരു സാങ് രാജ സെയിലേന്ദ്രവംകാട്ടിലാകയുടെ (ശൈലേന്ദ്രകുടുംബത്തിലെ വിശിഷ്ട വ്യക്തി) താൽപര്യപ്രകാരം നിർമ്മിച്ചതാണ് ഈ ക്ഷേത്രം.[1] മഹാരാജാ തേജാപൂർണാപന പനാംഗ്കരൺ[2](കരിയാന പനാംഗ്കരൺ എന്നും വിളിക്കപ്പെടുന്ന ലിഖിതത്തിന്റെ മറ്റൊരു ഭാഗം) താരാദേവിയുടെ (ബോധിസത്വദേവി) ആരാധനയ്ക്കുള്ള ഒരു കെട്ടിടമായ താരാഭവനം നിർമ്മിച്ചു.[3]:89കൂടാതെ, ശൈലേന്ദ്രകുടുംബത്തിന്റെ സാമ്രാജ്യത്തിൽ നിന്നുള്ള ബുദ്ധ മത സന്യാസികൾക്കായി ഒരു വിഹാരം (മഠം) നിർമ്മിക്കപ്പെട്ടു. ഇത് കലാക ഗ്രാമത്തിലെ സംഘയ്ക്ക് (ബൗദ്ധ സന്യാസി സമൂഹം) പനാംഗ്കരൺ സമ്മാനിച്ചു.[4] ഈ ലിഖിതത്തിൻറെ നിർമ്മാണസമയം അനുസരിച്ച്, പ്രംബനൻ സമതലത്തിൽ[5] നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാസൻ ക്ഷേത്രമാണ് ഇത്.

ഡച്ച് സാമ്രാജ്യകാലഘട്ടത്തിൽ പുതുക്കിപ്പണിയുകയും ഭാഗികമായി പുനർനിർമ്മിക്കുകയും ചെയ്തിരുന്നിട്ടും ഈ ക്ഷേത്രം ഇപ്പോഴും വളരെ മോശമായ അവസ്ഥയിലാണ്.പ്രംബനൻ, സേവു, സാംബിസാരി തുടങ്ങിയ ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ക്ഷേത്രം നന്നായി പരിപാലിക്കപ്പെടുന്നില്ല..

വാസ്തുവിദ്യ[തിരുത്തുക]

തെക്കൻ വാതിലിൽ ഭീമൻ കാലയുടെ തല
കലാസൻ ക്ഷേത്രത്തിന്റെ മതിലിലുള്ള ഭിത്തികളിൽ കലാ ഭീമന്റെ കൊത്തുപണികളും, സ്വർഗ്ഗലോക ദേവതകളുടെ കൊത്തുപണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

14.20 മീറ്റർ ചതുരശ്ര അടിയിലുള്ള ഈ ക്ഷേത്രത്തിൻറെ രൂപരേഖ ക്രോസ് ആകൃതിയിൽ പന്ത്രണ്ട് മൂലകളുള്ള ബഹുഭുജമായിട്ടാണ് കാണപ്പെടുന്നത്. കലാ-മക്കറയും, 3,5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുറികളിൽ നാലു പ്രധാനമായ പോയിന്റുകളിൽ ഓരോ കോണിലും വാതിലുകൾ കാണപ്പെടുന്നു. വടക്കും പടിഞ്ഞാറും തെക്കും അഭിമുഖീകരിക്കുന്ന ചെറിയ മുറികളിൽ ഒരു പ്രതിമയും കണ്ടില്ല; എന്നാൽ ഈ മുറികളിൽ ഒരു കാലത്ത് ബോധിസത്വൻറെ പ്രതിമകൾ ഉണ്ടായിരുന്നു എന്ന് താമരപ്പൂക്കളുടെ സാന്നിദ്ധ്യം കൊണ്ട് കരുതുന്നു. ബോധിസത്വൻറെയും ഗണയെ പോലെയുള്ള ബുദ്ധപ്രതിരൂപം കൊണ്ട് ഈ ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്. സഹസ്രാപ്തങ്ങൾക്കു മുമ്പ് മധ്യജാവനീസ് കലാകാരന്മാർ തെക്കൻ കവാടത്തിന്റെ മുകളിലുള്ള കാലമുഖ ഫോട്ടോയെടുത്ത് ശിലയിൽ കലാസൃഷ്ടി നടത്താനുള്ള ഒരു ആശയം നൽകാൻ അവരുടെ പുസ്തകങ്ങളിൽ നിരവധി വിദേശ വിദ്യാർത്ഥികൾ ശ്രമിച്ചിരുന്നു. പ്രതിമകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങൾ ക്ഷേത്രത്തിനകത്തും പുറത്തും കാണാം. സ്വർഗ്ഗലോകത്തെ ദേവതകളായ അപ്സരസ്, ഗന്ധർവ്വൻ എന്നിവരെ ചിത്രീകരിക്കുന്ന രംഗങ്ങളും പുറംഭിത്തിയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നു.[6][7]

ക്ഷേത്രത്തിന്റെ മേൽക്കൂര മൂന്ന് വിഭാഗങ്ങളിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹുഭുജ ആകൃതിയിൽ ശരീരമുള്ള താമരയിൽ ഇരിക്കുന്ന ബോധിസത്വൻറെ പ്രതിമകളുടെ ചെറിയ ശേഖരങ്ങൾ ഇവിടെ കാണപ്പെടുന്നു. മേൽക്കൂരയുടെ മധ്യഭാഗം ഒക്ടാഗണൽ (എട്ട് വശങ്ങളുള്ള ) ആകൃതിയിലാണ്. ധാരാളമായി അലങ്കരിച്ച ഈ എട്ട് വശങ്ങളിൽ ഓരോന്നിലും ധ്യാന ബുദ്ധന്റെ പ്രതിമയും രണ്ട് നിലയുള്ള ബോധിസത്വന്റെ പ്രതിമയും സ്ഥിതിചെയ്യുന്നു.[8]മേൽക്കൂരയുടെ മുകളിലത്തെ ഭാഗം ഏതാണ്ട് വൃത്താകൃതിയിലാണ്, കൂടാതെ ഒരു വലിയ പഗോഡയും കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ അഷ്ടഭുജാകൃതി, ക്ഷേത്രത്തിലെ നോൺ ബൂഡീസ്റ്റിക് മൂലകങ്ങളുടെ അനുമാനത്തിലേയ്ക്ക് നയിക്കുന്നു. ഇത് ആദ്യകാല ബോറോബുദൂർ[9] ഘടനയുടെ ചില വ്യാഖ്യാനങ്ങൾ പോലെയുമുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Soetarno, Drs. R. second edition (2002). "Aneka Candi Kuno di Indonesia" (Ancient Temples in Indonesia), pp. 41. Dahara Prize. Semarang. ISBN 979-501-098-0.
  2. Coedès, George (1968). Walter F. Vella, ed. The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  3. Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  4. Soetarno, Drs. R. second edition (2002). Aneka Candi Kuno di Indonesia (Ancient Temples in Indonesia), pp. 41. Dahara Prize. Semarang. ISBN 979-501-098-0.
  5. "Prambanan Diusulkan Jadi "Perdikan"". Kompas.com (in Indonesian). 18 April 2012. Retrieved 13 October 2014.
  6. Thanissaro Bhikkhu (30 November 2013). "The Greater Craving-Destruction Discourse (MN 38)". Access to Insight (BCBS Edition). Retrieved 14 October 2017.
  7. A Sanskrit-English dictionary: etymologically and philologically arranged, by Sir Monier Monier-Williams. Retrieved 2012-12-19 – via Google Books.
  8. Soetarno, Drs. R. second edition (2002). "Aneka Candi Kuno di Indonesia" (Ancient Temples in Indonesia), pp. 45. Dahara Prize. Semarang. ISBN 979-501-098-0.
  9. "Largest Buddhist temple". Guinness World Records. Guinness World Records. Retrieved 27 January 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

7°46′1″S 110°28′22″E / 7.76694°S 110.47278°E / -7.76694; 110.47278

"https://ml.wikipedia.org/w/index.php?title=കലാസൻ&oldid=3822578" എന്ന താളിൽനിന്ന് ശേഖരിച്ചത്