കലാമണ്ഡലം രാമ ചാക്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalamandalam Rama chakyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൂടിയാട്ടത്തിലും ചാക്യാർകൂത്ത് കലാകാരനാണ് കലാമണ്ഡലം രാമചാക്യാർ. കലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന രാമചാക്യാർ 2013 ൽ നൃത്തനാട്യപുരസ്‌കാരം നേടി.

ജീവിതരേഖ[തിരുത്തുക]

1950 ൽ തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്ത് കൊയ്പ്പ ചാക്യാർ മഠത്തിൽ കാവൂട്ടി ഇല്ലോടമ്മയുടെയും അമ്മന്നൂർ പരമേശ്വര ചാക്യാരുടെയും പുത്രനായി ജനിച്ച രാമചാക്യാർ പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ അമ്മാവൻ പൈങ്കുളം രാമ ചാക്യാരിൽ നിന്ന് കൂടിയാട്ടം അഭ്യസിക്കാൻ തുടങ്ങി.[1] പിന്നീട് കേരള കലാമണ്ഡലത്തിൽ പഠനം തുടർന്നു. ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം പുരസ്‌കാരം. (2013)[2] [3]

അവലംബം[തിരുത്തുക]

  1. സദനം വാസുദേവനും കലാമണ്ഡലം രാമചാക്യാർക്കും അവാർഡ് കഥകളി പുരസ്കാരം നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് -[1]
  2. "നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സംസ്ഥാന കഥകളി പുരസ്‌കാരം". മാതൃഭൂമി. 2013 ഡിസംബർ 25. ശേഖരിച്ചത് 2013 ഡിസംബർ 25.
  3. KALAMANDALAM RAMAN CHAKYAR Akademi Award: Kutiyattam, ശേഖരിച്ചത് 2015 Sep 02
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാമ_ചാക്യാർ&oldid=2222208" എന്ന താളിൽനിന്ന് ശേഖരിച്ചത്