കലാമണ്ഡലം ലീലാമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalamandalam Leelamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലാമണ്ഡലം ലീലാമ്മ
ജനനം1952 (1952)
മറ്റക്കര, കോട്ടയം, കേരളം
മരണംജൂൺ 15, 2017(2017-06-15) (പ്രായം 64–65)
ദേശീയതഇന്ത്യൻ
തൊഴിൽമോഹിനിയാട്ടം കലാകാരി, അദ്ധ്യാപിക

മോഹിനിയാട്ടം കലാകാരിയാണ് കലാമണ്ഡലം ലീലാമ്മ(ജനനം : 1952). കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [1]മരണാനന്തരം കേരള കലാ മണ്ഡലത്തിന്റെ ഫെലോഷിപ്പ് ലഭിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

കോട്ടയം മറ്റക്കരയിൽ ജനിച്ചു. കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി. മോഹിനിയാട്ടം വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമണ്ഡലം സർവ്വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവർത്തിച്ചു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായി. ഭരതനാട്യവും കുച്ചിപുടിയും പഠിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ റീഡറായും പ്രവർത്തിച്ചു (1995-98). ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിലും നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യാൻ സ്വന്തമായി തൃശ്ശൂർ ജില്ലയിലെ അത്താണിയിൽ സ്വാതിചിത്ര എന്ന സ്ഥാപനം നടത്തുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി അവാർഡ് (1990)
  • കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം
  • കേരള കലാമണ്ഡലം അവാർഡ്(2007)
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2008)
  • കേരള കലാ മണ്ഡലത്തിന്റെ ഫെലോഷിപ്പ് (2018)

അവലംബം[തിരുത്തുക]

  1. http://sangeetnatak.gov.in/sna/sna-awards2008/kalamandalam-leelama.htm
  2. https://www.madhyamam.com/local-news/thrissur/566890
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ലീലാമ്മ&oldid=4011295" എന്ന താളിൽനിന്ന് ശേഖരിച്ചത്