കാലടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaladi Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലടി ഗ്രാമപഞ്ചായത്ത്

കാലടി ഗ്രാമപഞ്ചായത്ത്
10°06′N 76°15′E / 10.10°N 76.25°E / 10.10; 76.25
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.31ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 24707
ജനസാന്ദ്രത 966/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പ്രശസ്തമായ പഞ്ചായത്താണ് കാലടി. ശ്രീ ശങ്കരാചാര്യർ ജനിച്ചത് ഇവിടെയാണ്. ആദി ശങ്കരന്റെ ജന്മം കൊണ്ട് പ്രശസ്തമായ ഈ സ്ഥലം ഇപ്പോൾ അന്താരാഷ്ട്രപ്രസിദ്ധിയുള്ള[അവലംബം ആവശ്യമാണ്] ഒരു തീർത്ഥാ‌ടന കേന്ദ്രം കൂടിയാണ്.

സമീപ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

കാലടിയുടെ ചരിത്രം എന്നത് പൂർണാനദിയുടെ ചരിത്രം കൂടിയാണ് . പ്രായാധിക്യം മൂലം പുഴയിൽ പോയി കുളിക്കുവാൻ കഴിയാത്ത അമ്മക്കു വേണ്ടി ശങ്കരൻ പ്രാർത്ഥിച്ചതനുസരിച്ച് പൂർണ്ണാനദി കൈപ്പള്ളി ഇല്ലത്തിനടുത്തുകൂടി ഒഴുകി എന്നാണ് ഐതിഹ്യം.[1] വാല്മീകി രാമായണത്തിലും പെരിയ പുരാണത്തിലും സംഘകാല സാഹിത്യത്തിലും പരാമർശിക്കപ്പെടുന്ന ചൂർണ്ണാനദിയാണ് , പിന്നീട് പൂർണ്ണാനദിയും അതിനുശേഷം പെരിയാറും ആയി തീർന്നതെന്നാണ് ചരിത്രകാരൻമാർ പറയുന്നത് [2] . തെക്കേ ഇൻഡ്യയിലെ ആദ്യത്തെ സംസ്കൃതസർവകലാശാല കാലടിയിലാണ് സ്ഥാപിക്കപ്പെട്ടത്. അദ്വൈതസിദ്ധാന്തത്തിന്റെ ജൻമഭൂമി എന്ന നിലയിലാണ് കാലടിക്ക് ഏറെ പ്രശസ്തി. ക്രിസ്ത്യൻ , ഹിന്ദു , മുസ്ലിം ദേവാലയങ്ങൾ വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കാലടി , ഇതിൽ നിന്നു തന്നെ സാംസ്കാരികമായി ഏറെ പാരമ്പര്യമുള്ള ഒരു പ്രദേശം കൂടിയാണ് കാലടി എന്നു മനസ്സിലാകുന്നതാണ്.

ജീവിതോപാധി[തിരുത്തുക]

കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. നീണ്ടു പരന്നു കിടക്കുന്ന നെൽപാടങ്ങൾ തന്നെ ഇതിനു സാക്ഷ്യം. നെല്ലുകുത്തു മില്ലുകൾ ധാരാളം ഉള്ള ഒരു പ്രദേശം കൂടിയാണ് കാലടിയിലെ ഒക്കൽ എന്ന സ്ഥലം. ഇവിടെ പാരമ്പര്യ രീതിയിലുള്ള നെല്ലുകുത്തി അരി നിർമ്മിക്കലും , ആധുനിക രീതിയിലുള്ള നിർമ്മാണരീതിയും പിന്തുടരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

  • ശ്രീകൃഷ്ണ ക്ഷേത്രം - ശങ്കരാചാര്യരാൽ പ്രതിഷ്ഠിനടത്തി എന്നു പറയപ്പെടുന്നു.
  • തിരുവെള്ളമാൻതുള്ളി ക്ഷേത്രം
  • പുത്തൻകാവ് ഭഗവതി ക്ഷേത്രം
  • കാലടി ജുമാമസ്ജിദ്.

തീർത്ഥാടനകേന്ദ്രങ്ങൾ[തിരുത്തുക]

ആദി ശങ്കരന്റെ, കാലടിയിലെ ജൻ‌മ സ്ഥലം
  • കൈപ്പള്ളി ഇല്ലം - ശങ്കരാചാര്യരുടെ ജൻമസ്ഥലം.
  • മുതലക്കടവ് - സന്ന്യസിക്കണം എന്ന ശങ്കരന്റെ ആഗ്രഹത്തെ അമ്മയായ ആര്യാദേവി എതിർത്തു. എന്നാൽ മുതലക്കടവിൽ കുളിക്കുമ്പോൾ ശങ്കരനെ മുതല പിടിച്ചു എന്നും , ഭയചകിതയായി നിലവിളിച്ച അമ്മയോട് സന്ന്യാസത്തിനയച്ചാൽ തന്നെ മുതലവിടും എന്നു പറയുകയും , അപ്രകാരം ആര്യാദേവി സത്യം ചെയ്തപ്പോൾ മുതല ശങ്കരനെ വിട്ടു പോയി എന്നുമാണ് ഐതിഹ്യം. ധാരാളം പേർ ഈ സ്ഥലം കാണുവാനായി എത്താറുണ്ട്.[3]
  • ആര്യാംബാ സമാധി സ്ഥലം. ശങ്കരാചാര്യരുടെ മാതാവായ ആര്യാംബയുടെ സമാധി സ്ഥലം ഇവിടേക്കും ധാരാളം തീർത്ഥാടകർ എത്തിച്ചേരുന്നുണ്ട്.
ശ്രീ ശങ്കരഗോപുരം കാലടി

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീ ശങ്കര സംസ്കൃത സർവകലാശാല - ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസ്കൃത സർവകലാശാല
  • ശ്രീ ശങ്കര കോളേജ് ഓഫ് ആർട്ട്സ് അന്റ് സയൻസ്.
  • ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി

വാർഡുകൾ[തിരുത്തുക]

  1. മരോട്ടിച്ചോട്
  2. പൊതിയക്കര
  3. വട്ടപ്പറമ്പ്
  4. യോർദ്ദാനപുരം
  5. തോട്ടകം
  6. നെട്ടിനംപിള്ളി
  7. മാണിക്യമംഗലം നോർത്ത്
  8. മാണിക്യമംഗലം സൗത്ത്
  9. പനയാലി
  10. മേക്കാലടി
  11. കാലടി ടൗൺ
  12. കൈപ്പട്ടൂർ
  13. മറ്റൂർ നോർത്ത്
  14. മറ്റൂർ സൗത്ത്
  15. പിരാരൂർ
  16. തേവർമഠം
  17. മറ്റൂർ വെസ്റ്റ്

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 16.44
വാർഡുകൾ 15
ജനസംഖ്യ 24707
പുരുഷൻമാർ 12564
സ്ത്രീകൾ 12143

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. സംസ്കൃത സർവകലാശാല കാലടി.
  2. ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജ്

അവലംബം[തിരുത്തുക]

  1. ജൻമഭൂമി വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കാലടി ചരിത്രം
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine. പൂർണ്ണാനദി ചരിത്രം
  3. മെട്രോ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി] മുതലക്കടവ് ചരിത്രം
"https://ml.wikipedia.org/w/index.php?title=കാലടി_ഗ്രാമപഞ്ചായത്ത്&oldid=3916408" എന്ന താളിൽനിന്ന് ശേഖരിച്ചത്