കൈതപ്രം വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaithapram Vishwanathan Nambudiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൈതപ്രം വിശ്വനാഥൻ
ജനനം12-4-1963
കൈതപ്രം, കണ്ണൂർ ജില്ല
തൊഴിൽസംഗീത സംവിധായകൻ
പ്രശസ്തിമലയാള സംഗീത സംവിധായകൻ

മലയാളചലച്ചിത്രരംഗത്തെ സംഗീത സംവിധായകരിലൊരാളാണ്‌ കൈതപ്രം വിശ്വനാഥൻ. ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്‌. കരിനീലക്കണ്ണഴകീ, "കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം", "നീയൊരു പുഴയായ്", "എനിക്കൊരു പെണ്ണുണ്ട്", "സാറേ സാറേ സാമ്പാറേ"' ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായവയാണ്‌.

ജീവിതരേഖ[തിരുത്തുക]

1963-ൽ കണ്ണൂർ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതർ), അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടി.

കുടുംബം[തിരുത്തുക]

ഭാര്യ:ഗൗരിക്കുട്ടി മക്കൾ:അദിതി, നർമദ, കേശവ് സഹോദരങ്ങൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം.

സംഗീതജീവിതം[തിരുത്തുക]

ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിനു സഹായ പിന്നണി സംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

സംഗീതം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈതപ്രം_വിശ്വനാഥൻ&oldid=2537249" എന്ന താളിൽനിന്ന് ശേഖരിച്ചത്