എം.വി. കൈരളി (കപ്പൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kairali ship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോർവെയിൽ നിന്ന് പഴയ വിലയ്ക്കു വാങ്ങിയ ഓസ്കാർസോർഡ് എന്ന കപ്പലാണ് എം.വി.കൈരളി എന്ന പേര് സ്വീകരിച്ചത്. 1979 ജൂണിന് മർമ്മഗോവ തുറമുഖത്തുനിന്നും യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്രതിരിച്ച കൈരളി കപ്പൽ, നാല് ദിവസങ്ങൾക്ക് ശേഷം കാണാതായി. കപ്പൽകാണാതായതോടെ പ്രവർത്തനം നിലച്ച കോർപറേഷൻ കേരളാ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ലയിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റൻ മരിയദാസ് ജോസഫ് അടക്കം 51 ജീവനക്കാരെ കാണാതായി.[1][2]

ദുരൂഹതകൾ[തിരുത്തുക]

ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്കുള്ള 20538 ടൺ ഇരുമ്പയിരായിരുന്നു കൈരളിയിലുണ്ടായിരുന്നത്. 51 കപ്പൽ ജോലിക്കാരാണ് ഈ യാത്രയിലുണ്ടായിരുന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് കപ്പലിൽ നിന്നും സന്ദേശങ്ങളൊന്നും ലഭിച്ചില്ല. ഡിജിബൗട്ടിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതായി സംശയിച്ചിരുന്നെങ്കിലും തെളിവുകളില്ല. കപ്പൽ പുറപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം പത്ര മാധ്യമങ്ങളിൽ വാർത്ത വരികയും നാവിക സേനയും വിമാനവും തിരച്ചിലിനിറങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല. റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. ക്യാപ്റ്റന്റെ അഭിപ്രായങ്ങൾക്കു വിരുദ്ധമായി മതിയായ സംവിധാനമില്ലായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തത്തുടർന്നാണ് കപ്പലിനു പുറപ്പെടേണ്ടി വന്നത് എന്നും ആരോപണമുണ്ട്.

അവലംബം[തിരുത്തുക]

  1. "കൈരളി കപ്പൽ കാണാതായി 34 വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാർ യാതൊരു അന്വേഷണവും നടത്തിയില്ലെന്ന് വിവരാവകാശ രേഖകൾ". റിപ്പോർട്ടർ ടി.വി. May 29, 2013. Retrieved 2013 ജൂൺ 2. {{cite news}}: Check date values in: |accessdate= (help)
  2. ജെ., ഗോപീകൃഷ്ണൻ (09-ഒക്ടോബർ-2004). ) "ഹെർ ഹാർട്ട് ഗോസ് ഓൺ". തെഹൽക്ക. {{cite news}}: Check |url= value (help); Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.വി._കൈരളി_(കപ്പൽ)&oldid=3970862" എന്ന താളിൽനിന്ന് ശേഖരിച്ചത്