Jump to content

കൈലാസവടിവു ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kailasavadivoo Sivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. കെ ശിവൻ
2018-ൽ ഡോ. കെ ശിവൻ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു,
ചെയർമാൻ , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന
പദവിയിൽ
ഓഫീസിൽ
15 January 2018
മുൻഗാമിഎ. എസ്. കിരൺ കുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം
കൈലാസവടിവു ശിവൻ

(1957-04-14) 14 ഏപ്രിൽ 1957  (67 വയസ്സ്)
സരക്കൽ‌വിലായ്, കന്യാകുമാരി, മദ്രാസ് സ്റ്റേറ്റ് (ഇപ്പോൾ തമിഴ്‌നാട്), ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംMadras Institute of Technology (BE)
Indian Institute of Science (ME)
Indian Institute of Technology Bombay (PhD)

ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ തലവനാണ് കെ. ശിവൻ എന്ന കൈലാസവടിവു ശിവൻ [1].എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ ശിവൻ സ്ഥാനമേൽക്കുന്നത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.[2] 6 ഡി ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും ശിവൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.[3] കെ. ശിവൻ എന്ന ശാസ്ത്രപ്രതിഭ.....

അറുപത്തിരണ്ടുകാരനായ കെ ശിവൻ ഒരു റോക്കറ്റ് സയന്റിസ്റ്റും ഐഎസ്ആർഒ യുടെ തലവനും ഒക്കെ ആയിത്തീർന്നതിനു പിന്നിൽ തികഞ്ഞ അർപ്പണബോധവും, അധ്വാനവുമുണ്ട്. കന്യാകുമാരി ജില്ലയിലെ ഒരു കർഷകന്റെ മകനായി ജനിച്ച ശിവൻ ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. എട്ടാം ക്‌ളാസ്സുവരെ പഠിക്കാനേ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ സൗകര്യമുണ്ടായിരുന്നുള്ളൂ. തുടർന്ന് പഠിക്കണമെങ്കിൽ പട്ടണത്തിൽ പോയി തങ്ങണം. അതിനുള്ള സാമ്പത്തിക നില അന്ന് അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഇല്ലായിരുന്നു. അതിനുള്ള പണം കണ്ടെത്താൻ വേണ്ടി ശിവൻ അന്ന് തൊട്ടടുത്തുള്ള മാർക്കറ്റിൽ മാങ്ങ വിൽക്കാൻ പോകുമായിരുന്നു സ്ഥിരമായി. ഇതേപ്പറ്റി അദ്ദേഹം ഒരിക്കൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്, " എന്റേത് ഒരു ദരിദ്ര കുടുംബമായിരുന്നു. മൂത്ത സഹോദരൻ പണമില്ല എന്ന ഒരൊറ്റ കാരണത്താൽ പഠിത്തം നിർത്തേണ്ടി വന്നയാളാണ്. എന്റെ അച്ഛൻ കൈലാസവടിവ് ഒരു കർഷകനായിരുന്നു. അച്ഛൻ സൈക്കിളിൽ മാങ്ങാ കൊണ്ടു ചെന്ന് അങ്ങാടിയിൽ കൊണ്ടുവെച്ച് വിൽക്കുമായിരുന്നു. എന്റെ ഫീസിനുള്ള വക ഞാനും അങ്ങനെ തന്നെയാണ് കണ്ടെത്തിയിരുന്നത് അന്നൊക്കെ. അങ്ങനെ പഠിത്തത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ടാണ് ശിവൻ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കുന്നത്. അതിനു ശേഷം അദ്ദേഹം നാഗർകോവിലിലെ ഹിന്ദു കോളേജിൽ നിന്നും ശിവൻ ഗണിതശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്ന്. ആദ്യമായി കോളേജിലേക്ക് നടന്നു കേറുമ്പോൾ കാലിലിടാൻ നല്ലൊരു ചെരുപ്പുപോലും ഇല്ലായിരുന്നു ശിവന്. എന്നാലും നല്ല മാർക്കോടെ തന്നെ ബിരുദം പൂർത്തിയാക്കി അദ്ദേഹം. കണക്കിന് നൂറിൽ നൂറും നേടി. അതോടെ തന്റെ കുടുംബത്തിൽ നിന്നും ആദ്യമായി ബിരുദം നേടുന്ന ആളായി ശിവൻ. പക്ഷേ, താൻ പഠിക്കേണ്ടത് കണക്കല്ല, ശാസ്ത്രമാണ് എന്ന് ശിവൻ ബിരുദപഠനത്തോടെ തിരിച്ചറിഞ്ഞു. തുടർന്ന് പഠിക്കാനുള്ള സ്‌കോളർഷിപ്പ് അപ്പോഴേക്കും ശിവൻ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. അതുമായി എൺപതുകളുടെ തുടക്കത്തിൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെത്തി. അവിടെ ശിവൻ ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചേരുന്നു. തുടർന്ന് എസ് നരസിംഹൻ, എൻ എസ് വെങ്കട്ടരാമൻ, എ നാഗരാജൻ, ആർ ധനരാജ് ആർ കെ ജയരാമൻ തുടങ്ങിയ പ്രൊഫസർമാർ അദ്ദേഹത്തെ നേർവഴിക്ക് നയിക്കുന്നു. എപിജെ അബ്ദുൾ കലാം ഇതേ കോഴ്സ് ഇതേ കോളേജിലെ നാലാം ബാച്ചിൽ പഠിച്ചതാണ്, ശിവൻ ഇരുപത്തൊമ്പതാം ബാച്ചിലും. അടുത്തതായി ശിവൻ ചെന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരുവിലേക്കായിരുന്നു. അവിടെ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും. തുടർന്ന് ഐഐടി ബോംബെയിൽ ചേർന്ന് ഡോക്ടറേറ്റ് പഠനവും അദ്ദേഹം പൂർത്തിയാക്കി. 1982-ലാണ് ശിവൻ ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) വികസിപ്പിച്ചെടുത്ത സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. തുടർന്നുള്ള മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം, ജിഎസ്‌എൽവി, പിഎസ്എൽവി, ജിഎസ്‌എൽവി മാർക്ക് ത്രീ തുടങ്ങി പല പ്രസ്റ്റീജ് പ്രോജക്ടുകളുടെയും ഭാഗമായി പ്രവർത്തിക്കുന്നു. അദ്ദേഹമാണ് വിഎസ്എസ്സിക്കുവേണ്ടി 6D ട്രജക്ടറി സിമുലേഷൻ സോഫ്റ്റ് വെയറായ 'സിതാര' വികസിപ്പിച്ചെടുക്കുന്നത്. ഐഎസ് ആർഓയുടെ എല്ലാ ലോഞ്ച് വാഹനങ്ങളുടെയും റിയൽ ടൈം, നോൺ റിയൽ ടൈം ട്രജക്ടറി സിമുലേഷനുകൾക്കും ഉപയോഗിക്കുന്നത് ഈ സോഫ്റ്റ് വെയറാണ്.

വിദ്യാഭ്യാസം

[തിരുത്തുക]

ഐഐടി ബോംബെയിലെ മുൻ വിദ്യാർഥിയായ ശിവൻ, 1980ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്റോനോട്ടിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി. 1982ൽ ബെംഗളൂരു ഐഐഎസ്ഇ യിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ മാസ്റ്റർബിരുദവും 2006ൽ ഐഐടി ബോംബെയിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ പിഎച്ച്ഡിയും കരസ്ഥമാക്കി.

ബഹുമതികൾ

[തിരുത്തുക]
  • ശ്രീ ഹരി ഓം ആശ്രമം പ്രീറിറ്റ് ഡോ. വിക്രം സാരാഭായ് റിസർച്ച് അവാർഡ് (1999)
  • ഇസ്‌റോ മെറിറ്റ് അവാർഡ് (2007)
  • ഡോ. ബിറൻ റോയ് സ്പേസ് സയൻസ് അവാർഡ് (2011)
  • ചെന്നൈയിലെ എംഐടി അലുമ്‌നി അസോസിയേഷനിൽ നിന്നുള്ള വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് (2013)

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/technology/news/k-sivan-new-isro-chairman-1.2518902. {{cite web}}: Missing or empty |title= (help)
  2. ["Dr. Sivan takes over as LPSC director". The Hindu. July 2, 2014. Retrieved 28 May 2016. "Dr. Sivan takes over as LPSC director". The Hindu. July 2, 2014. Retrieved 28 May 2016.] {{cite news}}: Check |url= value (help); Missing or empty |title= (help)
  3. http://www.livemint.com/Science/iPyhurrfzKQCTru7K871AI/Who-is-K-Sivan.html. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കൈലാസവടിവു_ശിവൻ&oldid=4099332" എന്ന താളിൽനിന്ന് ശേഖരിച്ചത്