കെ.ടി.എസ്. പടന്നയിൽ
കെ.ടി.എസ്. പടന്നയിൽ | |
---|---|
ജനനം | കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ പടന്നയിൽ ഏപ്രിൽ 15, 1935 തൃപ്പൂണിത്തുറ |
ദേശീയത | ഭാരതീയൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1995–മുതൽ സിനിമയിൽ[1] |
ജീവിതപങ്കാളി(കൾ) | രമണി |
കുട്ടികൾ | 4 |
മലയാളത്തിലെ ഒരു പ്രമുഖ സിനിമ, സീരിയൽ, നാടക നടനാണ് കെ.ടി.എസ്. പടന്നയിൽ എന്ന കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ [2]. സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിക്കുന്നത്.
ജീവചരിത്രം[തിരുത്തുക]
1947-ൽ ഏഴാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. 1956-ൽ "വിവാഹ ദല്ലാൾ" എന്നതായിരുന്നു ആദ്യ നാടകം[2]. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
- വൃദ്ധന്മാരെ സൂക്ഷിക്കുക
- ത്രീമെൻ ആർമി
- കളമശ്ശേരിയിൽ കല്ല്യാണയോഗം
- കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം
- അനിയൻ ബാവ ചേട്ടൻ ബാവ
- ആദ്യത്തെ കൺമണി
- സ്വപ്നലോകത്തെ ബാലഭാസ്കരൻ
- ദില്ലിവാല രാജകുമാരൻ
- ന്യൂസ്പേപ്പർ ബോയ്
- കോട്ടപുറത്തെ കൂട്ടുകുടുംബം
- കഥാനായകൻ
- ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
- അമ്മ അമ്മായിയമ്മ
- ഇൻഡിപ്പെന്റൻസ്
- മേഘസന്ദേശം
- വാമനപുരം ബസ്റൂട്ട്
- മലബാർ വെഡ്ഡിങ്ങ്
- സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
- ബ്ലാക്ക് ഡാലിയ
- അണ്ണാരക്കണ്ണനും തന്നാലായത്
- കുഞ്ഞിരാമായണം
- അമർ അക്ബർ അന്തോണി
അവലംബം[തിരുത്തുക]
- ↑ malayalasangeetham.info യിൽ നിന്നും
- ↑ 2.0 2.1 thehindu.com എന്ന സൈറ്റിൽ നിന്നും. 25-06-2015-ൽ ശേഖരിച്ചത്