കെ.ടി. അചയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. T. Achaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.ടി. അചയ
Achaya.jpg
കെ.ടി. അചയ
ജനനം
കെ.ടി. അചയ

ഒക്ടോബർ 6, 1923
ചാംരാജ് നഗർ, കർണാടക
മരണംസെപ്റ്റംബർ 5, 2002(2002-09-05)(പ്രായം 78)
ദേശീയതഇന്ത്യൻ
തൊഴിൽഓയിൽ കെമിസ്റ്റ്, ഭക്ഷ്യ ചരിത്രകാരൻ
അറിയപ്പെടുന്ന കൃതി
ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ, ദ ഫുഡ് ഇൻഡസ്ട്രീസ് ഓപ് ബ്രിട്ടീഷ് ഇന്ത്യ, എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ്

ഇന്ത്യയിലെ ഭക്ഷ്യ ചരിത്രകാരന്മാരിൽ പ്രധാനിയായിരുന്നു കെ.ടി. അചയ (Oct 6, 1923 -Sep 5, 2002). ഓയിൽ കെമിസ്റ്റ്, പോഷകാഹാര വിദഗ്ദ്ധൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ, ദ ഫുഡ് ഇൻഡസ്ട്രീസ് ഓപ് ബ്രിട്ടീഷ് ഇന്ത്യ, എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ് എന്നിങ്ങനെ ഇന്ത്യൻ ഭക്ഷണ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രശസ്തങ്ങളാണ്..[1][2]

ജീവിതരേഖ[തിരുത്തുക]

കർണാടകയിൽ ജനിച്ച അചയ, മദ്രാസ് സർവകലാശാലയിൽ നിന്ന്1943 ൽ ബിരുദം നേടി. ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മൂന്നു വർഷം ജോലി നോക്കി. യു.കെ., ലിവർപൂൾ സർവകലാശാലയിലെ യിലെ ടി.പി. ഹിൽഡിച്ചിന്റെ പരീക്ഷണശാലയിൽ ഗവേഷണം നടത്തി.[2]

പരുത്തി വിത്തുകളുടെ ഉപയോത്തിലും ആവണക്കെണ്ണയുടെ രൂപാന്തരങ്ങളിലും ഹൈദരാബാദ് സർവ്വകലാശാലയുടെ റീജിയണൽ റിസർച്ച് ലാബിൽ 22 വർഷത്തോളം ഗവേഷണം ചെയ്തു. 150 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ പേരിൽ പതിനൊന്നോളം പേറ്റന്റുകൾ ഉണ്ട്. 1971, ൽ പ്രോട്ടീൻ ഫുഡ്സ് ആൻഡ് ന്യുട്രീഷ്യൻ ഡെവലപ്മെന്റ് അസോസിയേഷന്റെ തലവനായി. 1977, ൽ മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI), യു.എൻ.യു (യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി) വിന്റെ കൺസൾടന്റായി. 1983 ൽ വിരമിച്ചു.[2]

കൃതികൾ[തിരുത്തുക]

ഇന്ത്യയുടെ ഭക്ഷ്യ ചരിത്രത്തെക്കുറിച്ചും ഓയിൽ മില്ലിംഗിനെക്കുറിച്ചും നിരവധി പുസ്തകങ്ങളെഴുതി.[2][3]

 • Oilseeds and Oil Milling in India: A Cultural and Historical Survey (1990),
 • GHANI: The Traditional Oil Mill of India (1993)
 • The Food Industries of British India (1994)
 • The Story of our Food (2000)
 • ദ ഫുഡ് ഇൻഡസ്ട്രീസ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ (Oxford University Press, 1994)
 • ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ (Oxford University Press, 1994)
 • എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ് (Oxford University Press, 1998)
 • The Illustrated Foods of India, A-Z (Oxford University Press, 2009)

അവലംബം[തിരുത്തുക]

 1. Changes in the Indian menu over the ages
 2. 2.0 2.1 2.2 2.3 Life’s history ends for a food scientist-historian-An obituary of K. T. Achaya
 3. "Worldcat search". WorldCat. OCLC. ശേഖരിച്ചത് 2 June 2013.
"https://ml.wikipedia.org/w/index.php?title=കെ.ടി._അചയ&oldid=3085249" എന്ന താളിൽനിന്ന് ശേഖരിച്ചത്