കെ.ആർ. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. R. Mohanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. ആർ. മോഹനൻ
K. R. Mohanan.jpg
ജനനം1948
മരണം2017 ജൂൺ 25 (69 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1978 - 2016

ചലച്ചിത്രഅക്കാദമി മുൻ ചെയർമാനും മലയാളചലച്ചിത്രസംവിധായകനുമായിരുന്നു കെ. ആർ. മോഹനൻ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്.[1] നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1975-ൽ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987-ൽ സംവിധാനം ചെയ്ത് പുരുഷാർഥമാണ് രണ്ടാമത് ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം പുരുഷാർഥം കരസ്ഥമാക്കി. 1992-ൽ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4]

1948-ൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ട് ജനിച്ച അദ്ദേഹം 69-ആം വയസ്സിൽ 2017 ജൂൺ 25-ന് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. മൃതദേഹം ചാവക്കാട്ടെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മോഹനന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. മക്കളില്ല.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • അശ്വത്ഥാമ (Wandering Soul) - 1978
  • പുരുഷാർഥം (Purge) - 1987
  • സ്വരൂപം (The Begetter) - 1992

അവലംബം[തിരുത്തുക]

  1. http://www.cinemaofmalayalam.net/krmohan.html
  2. "IFFK a hotspot for serious filmmakers". The Hindu. 2006 December 6. മൂലതാളിൽ നിന്നും 2006-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 12. Check date values in: |accessdate= and |date= (help)
  3. "IFFK 2009". keralafilm.com. മൂലതാളിൽ നിന്നും 2017-11-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 12. Check date values in: |accessdate= (help)
  4. "The nuances of selling films". The Hindu. 2007 December 11. മൂലതാളിൽ നിന്നും 2007-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 12. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ആർ._മോഹനൻ&oldid=3652845" എന്ന താളിൽനിന്ന് ശേഖരിച്ചത്