കെ.എൻ. രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. N. Raj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എൻ . രാജ്
ജനനം മേയ് 13 1924
തൃശൂർ ജില്ല, ഇന്ത്യ
മരണം ഫെബ്രുവരി 10 2010
ദേശീയത Flag of India.svgIndian
മേഖലകൾ Economics
സ്ഥാപനങ്ങൾ London School of Economics (1947)
പ്രധാന പുരസ്കാരങ്ങൾ പത്മവിഭൂഷൺ (2000)

ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു കെ.എൻ . രാജ് (മേയ് 13 1924 - ഫെബ്രുവരി 10 2010). ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു[1][2]. 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

1924 മേയ് 13-ന്‌ തൃശൂർ ജില്ലയിലാണ് രാജ് ജനിച്ചത്. മദ്രാസ് സർവകലാശാലയിൽ നിന്ന് 1944-ൽ ബി. എ. ഓണേഴ്‌സും, 1947-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി. 1950-ൽ ഒന്നാം ധനകാര്യ കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. 18 വർഷക്കാലം ഡൽഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു.1969 മുതൽ 1970 വരെ ഡൽഹി സർ‌വ്വകലാശാലയുടെ വൈസ്ചാൻസലറായി പ്രവർത്തിച്ചു. ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിന്റെ സ്ഥാപകരിലൊരാളായിരുന്നു.

1971-ൽ കേരളത്തിലേക്ക് മടങ്ങിയതിനുശേഷം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന് രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക മേധാവിയായി തുടരുകയും ചെയ്തു. സി.ഡി.എസ്സിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1976-ൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് കേരള മോഡൽ സാമ്പത്തിക വികസനത്തിന് ഇത് സഹായകരമായി.

ആദ്യത്തെ പഞ്ചവത്സരപദ്ധതിക്ക് ആമുഖക്കുറിപ്പെഴുതിയപ്പോൾ രാജിനു 26 വയസ്സു മാത്രമായിരുന്നു പ്രായം. ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.

2010 ഫെബ്രുവരി 10-ന്‌ വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചു അന്തരിച്ചു[2]. തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്ന സരസ്വതി ഭാര്യയാണ്‌. ഗോപാൽ ,ദിനേശ് എന്നിവർ മക്കൾ..[3]

അവലംബം[തിരുത്തുക]

  1. "ഡോ.കെ.എൻ രാജ് അന്തരിച്ചു". Mathrubhumi. ശേഖരിച്ചത് 10 February 2010. 
  2. 2.0 2.1 "Eminent economist K N Raj passes away". Press Trust of India. യഥാർത്ഥ സൈറ്റിൽ നിന്ന് 14 February 2010-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 February 2010. 
  3. 3.0 3.1 "ഡോ. കെ.എൻ രാജ് അന്തരിച്ചു". മാധ്യമം. 2010-02-11. ശേഖരിച്ചത് 2010-02-11. "https://ml.wikipedia.org/w/index.php?title=കെ.എൻ._രാജ്&oldid=2584617" എന്ന താളിൽനിന്നു ശേഖരിച്ചത്