കെ.ജി. മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. G. Marar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജി. മാരാർ
കെ.ജി. മാരാർ (ജന്മഭൂമിയിൽ നിന്നെടുത്ത ചിത്രം)
ഭാരതീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി, കേരളം.
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-09-17)സെപ്റ്റംബർ 17, 1934
കേരളം, ഇൻഡ്യ
മരണം25 ഏപ്രിൽ 1995(1995-04-25) (പ്രായം 60)
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി

കെ. ഗോവിന്ദ മാരാർ (1934 സെപ്റ്റംബർ 17 - 1995 ഏപ്രിൽ 25) കേരളത്തിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

നാരായണ മാരാർ, നാരായണി മാരസ്യാർ എന്നിവരുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഇദ്ദേഹം. വളരെ ദരിദ്രമായ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായി പത്തു വർഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജനസംഘത്തിന്റെ പ്രവർത്തനത്തിനായി ഇദ്ദേഹം ജോലി ഉപേക്ഷിക്കുകയായിരുന്നു. [2]

രാഷ്ട്രീയജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ഇദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായി. 1956-ൽ പയ്യന്നൂരിൽ ഇദ്ദേഹം ആർ.എസ്.എസ്. ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു. [2][3]

1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം സംസ്ഥാന പ്രസിഡൻ്റായിരുന്നപ്പോൾ പി.പി. മുകുന്ദൻ പാർട്ടിയുടെ സംഘടന ജനറൽ സെക്രട്ടറിയായിരുന്നു. ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി ഇദ്ദേഹം പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 1991-ലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ 1000 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

തന്റെ രാഷ്ട്രീയജീവിതത്തിൽ ഇദ്ദേഹം ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്[2].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള മുസ്ലീം ലീഗ്, യു.ഡി.എഫ് കെ.ജി. മാരാർ ബി.ജെ.പി.

ചിത്രശാല[തിരുത്തുക]

kg maraar monument,at payyaampalam,kannur,kerala

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-14. Retrieved 2013-03-10.
  2. 2.0 2.1 2.2 കെ, കുഞ്ഞിക്കണ്ണൻ. "ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപം". ജന്മഭൂമി. Archived from the original on 2013-12-05. Retrieved 10 മാർച്ച് 2013.
  3. "മനുഷ്യപ്പറ്റിന്റെ പര്യായം". ജന്മഭൂമി. 25 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-25. Retrieved 25 ഏപ്രിൽ 2014.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
  5. http://www.niyamasabha.org
Persondata
NAME Marar, K. G.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 17 September 1934
PLACE OF BIRTH Kerala, India
DATE OF DEATH 25 April 1995
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കെ.ജി._മാരാർ&oldid=4072158" എന്ന താളിൽനിന്ന് ശേഖരിച്ചത്