കെ. ബാലകൃഷ്ണ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Balakrishna Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. ബാലകൃഷ്ണ മേനോൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ. കൊച്ചുകുട്ടൻ
പിൻഗാമിഎൻ.കെ. ശേഷൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1899-03-15)മാർച്ച് 15, 1899
മരണം16 മേയ് 1988(1988-05-16) (പ്രായം 89)
രാഷ്ട്രീയ കക്ഷിപി.എസ്.പി.
As of ഒക്ടോബർ 29, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. ബാലകൃഷ്ണ മേനോൻ[1] (ജീവിതകാലം: 15 മാർച്ച് 1899 - 16 മേയ് 1988). വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭയിൽ അംഗമാകുന്നതിന് മുൻപ് 1949-53 വരെ തിരു-കൊച്ചി നിയമസഭയിലും 1945-48 വരെ കൊച്ചി നിയമസഭയിലും ബാലകൃഷ്ണമേനോൻ അംഗമായിട്ടുണ്ട്. കൊച്ചി നിയമസഭയിൽ പറമ്പി ലോനപ്പൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് (1946), ടി.കെ. നായർ മന്ത്രിസഭയിൽ ഭക്ഷ്യം, വിദ്യാഭ്യാസം (1947-48) എന്നീ വകുപ്പുകളുടേയും മന്ത്രിയായിരുന്നു അദ്ദേഹം.

വഹിച്ച പദവികൾ[തിരുത്തുക]

  • കൊച്ചി നിയമസഭാംഗം - (1945-48)
  • തിരു-കൊച്ചി നിയമസഭാംഗം - (1949-53)
  • കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
  • എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ - 1962-63
  • തിരുക്കൊച്ചി നിയമസഭയിൽ പി.എസ്.പി. പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ.
  • പി.എസ്.പി. തൃശ്ശൂർ ജില്ലാക്കമ്മിറ്റി സെക്രട്ടറി
  • പാർട്ടി പീപ്പിൾ കോൺഗ്രസിന്റെ സ്ഥാപകൻ

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-10-30.
"https://ml.wikipedia.org/w/index.php?title=കെ._ബാലകൃഷ്ണ_മേനോൻ&oldid=3502744" എന്ന താളിൽനിന്ന് ശേഖരിച്ചത്