കെ. അവുക്കാദർക്കുട്ടി നഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Avukkaderkutty Naha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. അവുക്കാദർക്കുട്ടി നഹ
കേരളത്തിന്റെ ഉപമുഖ്യമന്ത്രി
ഓഫീസിൽ
ഒക്ടോബർ 24 1983 – മാർച്ച് 3 1987
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
കേരളത്തിലെ പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 9 1968 – ഒക്ടോബർ 21 1969
മുൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ
കേരളത്തിലെ തദ്ദേശസ്വയംഭരണ, ഭക്ഷ്യവകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 25 1977
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ, ഇ. ജോൺ ജേക്കബ്
കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 1, 1969 – ഓഗസ്റ്റ് 1, 1970
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ
ഓഫീസിൽ
ഏപ്രിൽ 11, 1977 – ഒക്ടോബർ 7, 1979
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമിആർ.എസ്. ഉണ്ണി
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 16, 1957 - മാർച്ച് 25, 1987
മുൻഗാമിഇല്ല
പിൻഗാമിസി.പി. കുഞ്ഞാലിക്കുട്ടി കേയി
മണ്ഡലംതിരൂരങ്ങാടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-02-05)ഫെബ്രുവരി 5, 1920
മരണം11 ഓഗസ്റ്റ് 1988(1988-08-11) (പ്രായം 68)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിപി.കെ. കുഞ്ഞിബീബി ഉമ്മ
കുട്ടികൾ3 മകൻ പി.കെ. അബ്ദുറബ്ബ്, 7 മകൾ
മാതാപിതാക്കൾ
  • കുഞ്ഞികോയമ്മുട്ടി ഹാജി (അച്ഛൻ)
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ഒന്നു മുതൽ ഏഴ് നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ[1] കേരളനിയമസഭയിൽ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവാണ് കെ. അവുക്കാദർക്കുട്ടി നഹ (ഫെബ്രുവരി 1920 - 11 ഓഗസ്റ്റ് 1988). പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബ് ഇദ്ദേഹത്തിന്റെ മകനാണ്. പിതാവിന്റെ പേര് കുഞ്ഞികോയാംകുട്ടി ഹാജി എന്നാണ്. പി.കെ. കുഞ്ഞിബീബി ഉമ്മയാണ് പത്നി, മൂന്ന് ആൺമക്കളും ഏഴ് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

വഹിച്ച സ്ഥാനമാനങ്ങൾ[തിരുത്തുക]

  • കേരളത്തിന്റെ ഉപമുഖ്യമന്ത്രി - 24-10-1983 മുതൽ 25-03-1987 വരെ.
  • പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി - 09-11-1968 മുതൽ 21-10-1969 വരെ.
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 1-11-1969 മുതൽ 1-8-1970 വരെ.
  • ഭക്ഷ്യം, തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 04-10-1970 മുതൽ 25-03-1977 വരെ
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 11-04-1977 മുതൽ 25-04-1977 വരെ, from 27-04-1977 മുതൽ 27-10-1978 വരെ, 09-12-1978 മുതൽ 07-10-1979 വരെ.

അവലംബം[തിരുത്തുക]