കെ.എം. റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.M. Roy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനും ആയിരുന്നു കെ.എം. റോയ്. (മരണം: 18 സെപ്റ്റംബർ 2021)

പത്രപ്രവർത്തനം[തിരുത്തുക]

എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലധികം മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി കൈകാര്യം ചെയ്തു . ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 2021 സെപ്റ്റംബർ 18 ന് മരണമടഞ്ഞു[1]

പദവികൾ[തിരുത്തുക]

 • കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [2]
 • ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറലായിട്ടുണ്ട് - 1984-1988

പുസ്തകങ്ങൾ[തിരുത്തുക]

 • ഇരുളും വെളിച്ചവും
 • കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാൻ

അവാർഡുകൾ[തിരുത്തുക]

പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.

 • അമേരിക്കൻ ഫൊക്കാന അവാർഡ്
 • സഹോദരൻ അയ്യപ്പൻ പുരസ്കാരം
 • പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം
 • മുട്ടത്തുവർക്കി അവാർഡ് - ബാബ്റി മസ്ജിദ് തകർക്കലുമായി ബദ്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാർഡ് [3]
 • ശിവറാം അവാർഡ്
 • ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്

അവലംബം[തിരുത്തുക]

 1. ലേഖകൻ, മാധ്യമം. "മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം റോയ് അന്തരിച്ചു". www.madhyamam.com. Madhyamam. ശേഖരിച്ചത് 19 സെപ്റ്റംബർ 2021.
 2. http://www.madhyamam.com/columnist/profile/21
 3. http://www.kerala.com/ker_int/newinterview.php?recid=44 Archived 2014-02-02 at the Wayback Machine. Interview of the Week (K.M. Roy)], Kerala.com, Retrieved September 2, 2011

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എം._റോയ്&oldid=3672257" എന്ന താളിൽനിന്ന് ശേഖരിച്ചത്