കെ.എം. ചാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.M. Chandy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എം.ചാണ്ടി
കെ.എം.ചാണ്ടി
കെ.പി.സി.സി. പ്രസിഡൻ്റ്, (ഐ) ഗ്രൂപ്പ്
ഓഫീസിൽ
1978-1982
മുൻഗാമികെ.സി. എബ്രഹാം
പിൻഗാമിഎസ്. വരദരാജൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനംO6/08/1921
പാലാ, കോട്ടയം ജില്ല
മരണം07/09/1998
എറണാകുളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമറിയക്കുട്ടി (വിവാഹം: 1939)
കുട്ടികൾ8 ആൺമക്കളും, രണ്ട് പെൺകുട്ടികളും
വെബ്‌വിലാസംhttps://kmchandy.org/
As of 09 ജൂൺ, 2021
ഉറവിടം: ചാണ്ടി ഫൗണ്ടേഷൻ

കെ.പി.സി.സിയുടെ മുൻ പ്രസിഡൻറും കോൺഗ്രസ് (ഐ) നേതാവും മുൻ സംസ്ഥാന ഗവർണറുമായിരുന്നു കിഴക്കേയിൽ മാത്യു ചാണ്ടി എന്നറിയപ്പെടുന്ന കെ.എം. ചാണ്ടി (1921-1998) [1][2][3]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ പാലായിൽ മത്തായി ചാണ്ടി കിഴക്കയിലിന്റെയും മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും മകനായി 1921 ആഗസ്റ്റ് 06-ന് ജനനം.

ചങ്ങനാശേരിയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോഴെ രാഷ്ട്രീയത്തിലെത്തി.

കെ.പി.സി.സി. പ്രസിഡൻറ്

1978-ൽ കോൺഗ്രസ് പാർട്ടി കേരളത്തിൽ (എ) എ.കെ. ആൻ്റണി, (ഐ) ഇന്ദിര ഗാന്ധി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നപ്പോൾ 1978 മുതൽ 1982 വരെ (ഐ) വിഭാഗത്തിൻ്റെ പ്രസിഡൻറായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും കേരള കോൺഗ്രസിലെ സ്കറിയ തോമസിനോട് പരാജയപ്പെട്ടു[4]

പ്രധാന പദവികളിൽ

  • 1946 സെക്രട്ടറി, മീനച്ചിൽ താലൂക്ക് കോൺഗ്രസ് കമ്മിറ്റി
  • 1946-1947 അറസ്റ്റും ജയിൽവാസവും
  • 1947, 1952-1954 തിരു-കൊച്ചി നിയമസഭാംഗം, ചീഫ് വിപ്പ് കോൺഗ്രസ് പാർട്ടി, ആദ്യ ആസൂത്രണ ബോർഡ് അംഗം
  • 1948 കെ.പി.സി.സി അംഗം
  • 1953-1957 കോട്ടയം ഡി.സി.സി. പ്രസിഡൻറ്
  • 1963-1967 കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • 1963 എ.ഐ.സി.സി മെമ്പർ
  • 1967-1972 ട്രഷറർ കെ.പി.സി.സി
  • 1978-1982 കെ.പി.സി.സി. പ്രസിഡൻ്റ്
  • 1982-1983 പുതുച്ചേരി ഗവർണർ
  • 1983-1984 ഗുജറാത്ത് ഗവർണർ
  • 1984-1989 മധ്യ പ്രദേശ് ഗവർണർ
  • 1998 സെപ്റ്റബർ 07-ന് നിര്യാതനായി [5][6]

സ്വകാര്യ ജീവിതം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എം._ചാണ്ടി&oldid=3828658" എന്ന താളിൽനിന്ന് ശേഖരിച്ചത്