കെ.എ. സെബാസ്റ്റ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.A. Sebasian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഒരു മലയാള ചെറുകഥാകൃത്താണ് കെ.എ. സെബാസ്റ്റ്യൻ

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചെത്തിയിൽ 1963-ൽ ജനിച്ചു. പിതാവ്‌ഃ കാരക്കാട്ട്‌ സഞ്ചോൺ ആന്റണി. മാതാവ്‌ഃ ജോസഫീന. ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയെടുത്തതിനുശേഷം കേരളത്തിലും മുംബൈയിലും കുറെനാൾ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. അഞ്ചുവർഷം മണ്ണാർക്കാട്‌ താലൂക്ക്‌ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസിൽ ഇൻവെസ്‌റ്റിഗേറ്ററായിരുന്നു. അതിൽതന്നെ രണ്ടരക്കൊല്ലം ഡെപ്യൂട്ടേഷനിൽ അക്ഷരതീരം പദ്ധതിയിൽ അസ്‌സ്‌റ്റന്റ്‌ പ്രോജക്‌ട്‌ ഓഫീസറായും മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ സാക്ഷരതാ കോ-ഓർഡിനേറ്ററായും ജോലി ചെയ്‌തിട്ടുണ്ട്‌.[1] ഇപ്പോൾ വൈദ്യുതി ബോർഡിന്റെ വൈറ്റില മേജർ സെക്‌ഷനിൽ മീറ്റർ റീഡർ. 1991 ഏപ്രിൽ ദേശാഭിമാനി വാരികയിൽ വന്ന വയലറ്റ്‌ നിറമുളള പകൽ ആദ്യകഥ. ഭാര്യഃ നിമ്മി. മകൾ : റോസ്‌മേരി

കൃതികൾ[തിരുത്തുക]

  • തലയിലെഴുത്ത്‌ തിരുത്താം
  • നാല്‌പതാംനമ്പർ മഴ
  • രാജാക്കന്മാരുടെ പുസ്‌തകം
  • വയലറ്റ്‌ നിറമുളള പകൽ
  • രാത്രികളുടെ രാത്രി
  • കർക്കടകത്തിലെ കാക്കകൾ

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=45
"https://ml.wikipedia.org/w/index.php?title=കെ.എ._സെബാസ്റ്റ്യൻ&oldid=1368280" എന്ന താളിൽനിന്ന് ശേഖരിച്ചത്