Jump to content

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Justice Narayana Kurup Commission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2002 ജൂലൈ 27-ന് നടന്ന കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മീഷൻ. 2003 ഏപ്രിൽ 30-ന് കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ദുരന്തത്തിന്റെ കാരണങ്ങളും ഇനിയൊരു ബോട്ട് ദുരന്തംഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളുമാണ് കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

കണ്ടെത്തലുകളും നിർദ്ദേശങ്ങളും

[തിരുത്തുക]

ജലഗതാഗത വകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. നേരാനേരങ്ങളിൽ ബോട്ടുകൾക്ക് അറ്റകുറ്റപ്പണികൾ നല്കിയില്ലെന്നതും ബോട്ടുകളുടെ സുരക്ഷാപരിശോധനകൾ നടത്തിയില്ലെന്നതും കുമരകം ബോട്ടപകടത്തിന് കാരണമായി കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.[1] അപകടസമയത്ത് ബോട്ടിൽ കൂടുതൽ ഭാരം കയറ്റിയിരുന്നതായും കമ്മിഷൻ പറയുന്നു.

മരണമടഞ്ഞവരുടെ 29 പേരുടെ ആശ്രിതർക്കായി 91,61,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശവും റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു. മരിച്ചവരുടെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും മറ്റും കണക്കിലെടുത്താണ് കമ്മീഷൻ നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.[2] 1.48 ലക്ഷം രൂപ മുതൽ 9.53 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം നല്കാൻ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ച ശിവരാജൻ എന്നയാളുടെ ബന്ധുക്കൾക്കാണ് 9.53 ലക്ഷം രൂപ നല്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതാണ് ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുക. ജലഗതാഗത വകുപ്പിന്റെ എല്ലാ യാത്രാബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ വേണമെന്ന നിർദ്ദേശവും റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. "കുമരകം : 91.6 ലക്ഷം നല്കാൻ നിർദ്ദേശം". വൺ ഇന്ത്യ മലയാളം. മേയ് 8, 2003. Retrieved ജൂലൈ 27, 2012.
  2. "കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് പത്തു വയസ്സ്". മലയാള മനോരമ, പേജ് 7. ജൂലൈ 27, 2012. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
  3. "നാരായണക്കുറുപ്പ് കമ്മീഷൻ റിപ്പോർട്ട് ജലരേഖയായി". മാതൃഭൂമി. മേയ് 8, 2003. Archived from the original on 2012-07-26. Retrieved ജൂലൈ 27, 2012.