ജങ്ക് ഫുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junk food എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജങ്ക് ഫുഡ് സംബന്ധിച്ച ഒരു പോസ്റ്റർ

പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലുള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ്. ഭക്ഷണത്തിലടങ്ങിയിരിക്കേണ്ട നാര്, മാംസ്യം, ജീവകംs, ലവണങ്ങൾ തുടങ്ങിയ പോഷകഘടകങ്ങളുടെ അളവ് ജങ്ക് ഫുഡിൽ താരതമ്യേന കുറവായിരിക്കും[1][2][3].

1950കൾ മുതൽ ഉപയോഗിച്ചു വരുന്ന പദമാണ് ജങ്ക് ഫുഡ് എന്നത്[4]. നിശ്ചിതമായ ഒരു നിർവ്വചനത്തിൽ ഒതുക്കാവുന്നതല്ല ജങ്ക് ഫുഡ് ഇനങ്ങൾ. ഇറച്ചി പോലുള്ള പ്രോട്ടീൻ സംപുഷ്ടമായ ഭക്ഷ്യവസ്തുക്കൾ കൊഴുപ്പുചേർത്ത് തയ്യാറാക്കിയത് ജങ്ക്ഫുഡ് ആയി പരിഗണിക്കാറുണ്ട്.[5][6][7] ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ആണെന്ന ഒരു ധാരണയുണ്ടെങ്കിലും ഇവയെല്ലാം ജങ്ക് ഫുഡ് ആയി പരിഗണിക്കേണ്ടതല്ല.[8][9]

ആരോഗ്യ പ്രശ്നങ്ങൾ[തിരുത്തുക]

ജങ്ക് ഫുഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇതുമൂലമുണ്ടാകുന്ന പൊണ്ണത്തടിയും അനാരോഗ്യവും പൊതുജനാരോഗ്യ ആരോഗ്യ ബോധവൽക്കരണത്തിനും ജങ്ക് ഫുഡ് പരസ്യനിരോധനത്തിനും വരെ പല രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളെ നിർബന്ധിതരാക്കുന്നുണ്ട്.[10][11][12]

ജങ്ക് ഫുഡിന്റെ തുടർച്ചയായ ഉപയോഗം മൂലം ശരീരത്തിലെത്തുന്ന കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ പൊണ്ണത്തടിയുണ്ടാക്കുകയും കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും മറ്റും കാരണമാകുകയും ചെയ്യുന്നു. ജങ്ക് ഫുഡ് താൽപര്യമുള്ളവർ പഴങ്ങളും പച്ചക്കറികളുമുപയോഗിക്കുന്നത് കുറവാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു [13][14][15][16] ജങ്ക് ഫുഡ് ഉപയോഗത്തിനെതിരേ പല രാജ്യങ്ങളിലും അവബോധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സർക്കാർ ഏജൻസികളും സാമൂഹിക സംഘടനകളും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു [17].

അവലംബം[തിരുത്തുക]

  1. "junk food". Merriam-Webster Dictionary. Retrieved 13 March 2015.
  2. "junk food". Macmillan Dictionary. Retrieved 13 March 2015.
  3. O'Neill, Brendon (November 30, 2006). "Is this what you call junk food?". BBC News. Retrieved June 29, 2010.
  4. Zimmer, Ben (30 Dec 2010). "On Language: Junk". New York Times. Retrieved 19 March 2015.
  5. Scott, Caitlin (May 2018). "Sustainably Sourced Junk Food? Big Food and the Challenge of Sustainable Diets". Global Environmental Politics (in ഇംഗ്ലീഷ്). 18 (2): 93–113. doi:10.1162/glep_a_00458. ISSN 1526-3800.
  6. Parks, Troy (16 Dec 2016). "WHO warns on kids' digital exposure to junk-food ads". American Medical Association.
  7. Snowdon, Christopher (6 Jun 2018). "The proposed 'junk food' advertising ban is aimed at you, not your children". The Spectator. Archived from the original on 2018-12-30. Retrieved 2019-11-11.
  8. Specter, Michael (2 November 2015). "Freedom from Fries". New Yorker. Retrieved 2019-01-01.
  9. Smith, Rene. "Fast Food Facts". Science Kids. Retrieved 2019-01-01.
  10. "Food Marketing to Kids". Public Health Law Center (William Mitchell College of Law). 2010. Archived from the original on 2015-10-28. Retrieved 13 March 2015.
  11. "Protecting children from the harmful effects of food and drink marketing". World Health Organization. September 2014. Retrieved 13 March 2015.
  12. "Food Marketing in Other Countries" (PDF).
  13. Roizman, Tracey. "Reasons Eating Junk Food Is Not Good". SFGate (Demand Media). Archived from the original on 2015-04-07. Retrieved 29 March 2015.
  14. Searcey, Dionne; Richtel, Matt (2017-10-02). "Obesity Was Rising as Ghana Embraced Fast Food. Then Came KFC". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2017-10-19.
  15. "effects of junk food & Beverages on Adolescent's health-A review article". researchgate.net.
  16. Junk-Food Facts
  17. Saez, Catherine (11 June 2014). "UN Advisor Denounces Junk Food As 'Culprit' In Rising NCDs, Calls For Change". Intellectual Property Watch. Retrieved 27 March 2015.
"https://ml.wikipedia.org/w/index.php?title=ജങ്ക്_ഫുഡ്&oldid=4022699" എന്ന താളിൽനിന്ന് ശേഖരിച്ചത്