ജൂലി നിക്സൺ ഐസൻ‌ഹോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Julie Nixon Eisenhower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലി നിക്സൺ ഐസൻ‌ഹോവർ
Nixon Eisenhower in 1973
ജനനം
Julie Nixon

(1948-07-05) ജൂലൈ 5, 1948  (75 വയസ്സ്)
തൊഴിൽAuthor
ജീവിതപങ്കാളി(കൾ)
(m. 1968)
കുട്ടികൾ3, including Jennie Eisenhower
മാതാപിതാക്ക(ൾ)

ജൂലി നിക്സൺ ഐസൻ‌ഹോവർ (ജനനം: ജൂലൈ 5, 1948) ഒരു അമേരിക്കൻ എഴുത്തുകാരിയാണ്. അമേരിക്കൻ ഐക്യനാടുകളുടെ 37-ആമത് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെയും മുൻ പ്രഥമ വനിത പാറ്റ് നിക്സന്റേയും ഇളയ മകളായ അവർ മുൻ പ്രസിഡന്റ് ഐസൻ‌ഹോവറിന്റെ ചെറുമകനായ ഡേവിഡ് ഐസൻ‌ഹോവറിന്റെ പത്നിയുംകൂടിയാണ്.

പിതാവ് കോൺഗ്രസ് അംഗമായിരിക്കുമ്പോൾ വാഷിംഗ്ടൺ ഡി.സിയിൽ ജനിച്ച ജൂലിയും മൂത്ത സഹോദരി പട്രീഷ്യ നിക്സൺ കോക്സും ജനശ്രദ്ധയിൽപ്പെട്ടാണ് വളർന്നത്. അവൾക്ക് രണ്ടു വയസു പ്രായമുള്ളപ്പോൾ പിതാവ് കാലിഫോർണിയയിൽ നിന്ന് യുഎസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെടുകയും അവൾക്ക് നാലു വയസ്സുള്ളപ്പോൾ അദ്ദേഹം അമേരിക്കയുടെ വൈസ് പ്രസിഡന്റാകുകയും ചെയ്തു. പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻ‌ഹോവറിന്റെ ചെറുമകനായ ഡേവിഡ് ഐസൻ‌ഹോവറുമായുള്ള 1968 ലെ അവരുടെ വിവാഹം അമേരിക്കയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ കുടുംബങ്ങൾ തമ്മിലുള്ള സമ്മേളനമായിട്ടാണ് കാണപ്പെടുന്നത്. ക്രീഡൻസ് ക്ലിയർ വാട്ടർ റിവൈവൽ രചിച്ച "ഫോർച്ചുണേറ്റ് സൺ" എന്ന ഗാനം ജൂലി നിക്സന്റെയും ഡേവിഡ് ഐസൻ‌ഹോവറിന്റെയും ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.[1][2]

നിക്സൺ ഭരണകാലത്തുടനീളം (1969 മുതൽ 1974 വരെ) "ഫസ്റ്റ് ഡോട്ടർ" എന്ന അനൌദ്യോഗിക പദവി വഹിച്ചുകൊണ്ട് ജൂലി നിക്സൺ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റിന്റെ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. നിക്സൺ ഭരണകാലത്തുടനീളം പിതാവിന്റെ സ്വരമായും അദ്ദേഹത്തിന്റെ സജീവയായ പ്രതിരോധക്കാരിൽ ഒരാളുമായി അവർ പരക്കെ അറിയപ്പെട്ടിരുന്നു. 1970 കളിലെ ഗുഡ് ഹൌസ് കീപ്പിംഗ് മാസികയുടെ വായനക്കാർ ജൂലിയ നിക്സൺ ഐസൻ‌ഹോവറെ "അമേരിക്കയിലെ ഏറ്റവും പ്രശംസ നേടിയ പത്ത് വനിതകളിൽ" ഒരാളായി തിരഞ്ഞെടുത്തു. 1974 ൽ അവളുടെ പിതാവ് വൈറ്റ് ഹൌസിൽ നിന്ന് അപമാനിതനായി രാജിവച്ച ശേഷം, ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറിയ തന്റെ മാതാവിന്റെ ജീവചരിത്രം “പാറ്റ് നിക്സൺ: ദി അൺടോൾഡ് സ്റ്റോറി” എന്ന പേരിൽ അവർ എഴുതിയിരുന്നു. മാതാപിതാക്കളുടെ പാരമ്പര്യത്തെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ അവർ ഇപ്പോഴും തുടരുന്നു.

ജെന്നി ഐസൻ‌ഹോവർ, മെലാനി കാതറിൻ ഐസൻ‌ഹോവർ എന്നിങ്ങനെ രണ്ട് പെൺമക്കളുടെയും അലക്സാണ്ടർ റിച്ചാർഡ് ഐസൻ‌ഹോവർ എന്ന പുത്രന്റേയും മാതാവാണ് ജൂലി.

ആദ്യകാല ജീവിതം[തിരുത്തുക]

പിതാവ് റിച്ചാർഡ് നിക്സൺ ഒരു അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന കാലത്തു ജനിച്ച ജൂലി നിക്സന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഡ്വൈറ്റ് ഐസൻ‌ഹോവറിന്റെ വൈസ് പ്രസിഡന്റായുള്ള (1953–61) പിതാവിന്റെ സേവനകാലവുമായി ഒത്തുവരുന്നു.

വിവാഹം[തിരുത്തുക]

1966 അവസാനത്തോടെ ഇരുവരും യഥാക്രമം സ്മിത്ത് കോളേജിലും ആംഹെർസ്റ്റ് കോളേജിലും പുതുമുഖങ്ങളായിരുന്നകാലത്ത് ഡേവിഡ് ഐസൻ‌ഹോവറുമായി ജൂലി ഡേറ്റിംഗ് ആരംഭിച്ചു. ഒരു വർഷത്തിനുശേഷം അവൾ അവനുമായി വിവാഹനിശ്ചയം നടത്തി. മാമി ഐസൻ‌ഹോവർ തങ്ങളുടെ ബന്ധത്തിൽ ഒരു നിർണ്ണായക പങ്കുവഹിച്ചുവെന്ന് ജൂലിയും ഡേവിഡും പിന്നീട് സമ്മതിച്ചിട്ടുണ്ട്. 1966 ൽ നിക്സന്റെ സുഹൃത്തായ റെയ്മണ്ട് പിറ്റ്കെയറിന്റെ സംസ്കാര ചടങ്ങിനിടെ, താൻ സ്മിത്ത് കോളേജിൽ ചേരുമെന്ന് ജൂലി മാമി ഐസൻ‌ഹോവറോട് പറഞ്ഞു. ആംഹെർസ്റ്റ് കോളേജിൽ പോകാനുള്ള ഡേവിഡിന്റെ പദ്ധതികളെക്കുറിച്ച് മാമി അവളോട് പറയുകയും താമസിയാതെ ഡേവിഡിനെ വിളിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

1966 ൽ ന്യൂയോർക്ക് നഗരത്തിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ നടന്ന ഇന്റർനാഷണൽ ഡെബ്യൂട്ടാൻ ബോളിലൂടെ ജൂലി നിക്സൺ ഉന്നത സമൂഹത്തിലേക്ക് പുതുമുഖമായുള്ള തന്റെ അരങ്ങേറ്റം കുറിച്ചു. ഡേവിഡ് ഐസൻ‌ഹോവറായിരുന്ന ഇന്റർനാഷണൽ ഡെബ്യൂട്ടന്റ് ബോളിലേയ്ക്കുള്ള അവളുടെ സിവിലിയൻ അകമ്പടിക്കാരൻ. ജൂലി നിക്സന്റെയും ഡേവിഡ് ഐസൻ‌ഹോവറിന്റെയും ബന്ധത്തെ അടിസ്ഥാനമാക്കി ക്രീഡൻസ് ക്ലിയർ വാട്ടർ റിവൈവൽ എഴുതിയ "ഫോർച്ചുണേറ്റ് സൺ" എന്ന ഗാനം അവിടെ അവതരിപ്പിക്കപ്പെട്ടു.

1968 ഡിസംബർ 22 ന്, പിതാവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അധികാരമേറ്റെടുക്കുന്നതിനുമുമ്പായി ജൂലി ഡേവിഡിനെ വിവാഹം കഴിച്ചു. വിവാഹത്തിന് ഒരു വൈറ്റ് പ്രചാരണം വേണ്ടെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. കെന്റ് സ്റ്റേറ്റ് വെടിവയ്പിന് ശേഷം 1970 ൽ ക്ലാസുകൾ റദ്ദാക്കിയപ്പോൾ ദമ്പതികൾ 1970 ൽ മസാച്യുസെറ്റ്സിൽ നിന്ന് പുറപ്പെട്ടു. അവളുടെ പിതാവ് രാജിവച്ചതിനുശേഷം, ഇരുവരും കാലിഫോർണിയയിൽ ജൂലിയുടെ മാതാപിതാക്കളോടൊപ്പവും പിന്നീട് ഫിലാഡൽഫിയയുടെ പ്രാന്തപ്രദേശങ്ങളിലും താമസിച്ചു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്: ജെന്നി എലിസബത്ത് (ജനനം: ഓഗസ്റ്റ് 15, 1978) അലക്സാണ്ടർ റിച്ചാർഡ് (ജനനം: 1980), മെലാനി കാതറിൻ ഐസൻ‌ഹോവർ (ജനനം: 1984) മൂന്ന് കുട്ടികളാണുള്ളത്.

അവലംബം[തിരുത്തുക]

  1. Yazigi, Monique. "The Debutante Returns, With Pearls and Plans". NY Times. Retrieved 30 December 2017.
  2. "Is Creedence Clearwater Revival's 'Fortunate Son' About Al Gore?". Urban Legends Reference Pages. Snopes.com. Retrieved August 25, 2006.
"https://ml.wikipedia.org/w/index.php?title=ജൂലി_നിക്സൺ_ഐസൻ‌ഹോവർ&oldid=3822281" എന്ന താളിൽനിന്ന് ശേഖരിച്ചത്