ജ്യോതി വെങ്കിടാചലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jothi Venkatachalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ഗവർണറായിരുന്നു ജ്യോതി വെങ്കിടാചലം (തമിഴ്: ஜோதி வெங்கடாசலம்). 1917 ഒക്ടോബർ 27ന് യംഗോണിൽ ജനിച്ചു. 1962-ൽ എഗ്‌മോറിൽ നിന്നും 1971-ൽ ശ്രീരംഗത്തുനിന്നും എം. എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]. 1953 ഒക്ടോബർ 10 മുതൽ 1954 ഏപ്രിൽ 12 വരെ സി. രാജഗോപാലാചാരിയുടെ മന്ത്രിസഭയിൽ വനിതാക്ഷേമ-മദ്യനിരോധനവകുപ്പുകളുടെ മന്ത്രിയായിരുന്നു.1962 -1963 -ൽ കെ.കാമരാജിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യവകുപ്പു മന്ത്രിയായിരുന്നിട്ടുണ്ട്. .[3][4][5]

അവലംബം[തിരുത്തുക]

  1. 1962 Madras State Election Results, Election Commission of India
  2. 1971 Tamil Nadu Election Results, Election Commission of India
  3. Kandaswamy. P (2008). The political Career of K. Kamaraj. Concept Publishing Company. pp. 62–64. ISBN 817122801808 Check |isbn= value: length (help).
  4. The Madras Legislative Assembly, Third Assembly I Session
  5. The Madras Legislative Assembly, Third Assembly II Session
"https://ml.wikipedia.org/w/index.php?title=ജ്യോതി_വെങ്കിടാചലം&oldid=3202895" എന്ന താളിൽനിന്ന് ശേഖരിച്ചത്