ജോഷി മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joshy mathew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Joshy Mathew ജോഷി മാത്യു
പ്രമാണം:Joshymathew.jpg
2013 ൽ ജോഷി മാത്യു
ജനനം
Joshy

8 May, 1953
Kottayam, Kerala
തൊഴിൽFilm director
സജീവ കാലം1980's - present
ജീവിതപങ്കാളി(കൾ)Moly Joshy Mathew
കുട്ടികൾSudip Joshy Mathew, Sanju Joshy Mathew

പ്രമുഖ മലയാളചലച്ചിത്രസംവിധായകനാണ് ജോഷി മാത്യു .

ജീവിതരേഖ[തിരുത്തുക]

മുൻ എം.പി. പാലാ കെ.എം.മാത്യുവിന്റെ മകനാണ്. കാമറാമാൻ വേണുവിനെ നായകനാക്കി കോളേജ് പഠനത്തിനിടയ്ക്ക് 1975 ൽ 'ദ യൂത്ത്' എന്ന ഹ്രസ്വചിത്രമെടുത്തു. കേരള സർവകലാശാലാ യൂണിയൻ സെക്രട്ടറിയായിരുന്നു. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചലച്ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്രരംഗത്ത് എത്തി. 'ഇന്നലെ', 'ഞാൻ ഗന്ധർവൻ' എന്നീ ചിത്രങ്ങളിലും പത്മരാജനോടൊപ്പം പ്രവർത്തിച്ചു.[1]

കേരള സംഗീതനാടക അക്കാദമിഅംഗം,കേരള ചലച്ചിത്രവികസന കോർ; അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. 'നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്' എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രം നടത്തുന്നു.

സിനിമകൾ[തിരുത്തുക]

  • നക്ഷത്രക്കൂടാരം (1992)
  • ഒരു കടങ്കഥ പോലെ (1993)
  • രാജധാനി (1994)
  • മാൻ ഓഫ്‌ ദി മാച്ച്‌ (1996)
  • പത്താംനിലയിലെ തീവണ്ടി
  • ഉപദേശിയുടെ മകൻ (2010)
  • ബ്ലാക്ക് ഫോറസ്റ്റ് (2012)

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം 2012
  • കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്
  • ഫിപ്രസി(fipresci)പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "[[ബ്ലാക്ക് ഫോറസ്റ്റ്|'ബ്ലാക് ഫോറസ്റ്റി'ലൂടെ]] ജോഷി മാത്യുവിന് ദേശീയപുരസ്‌കാരം". മാതൃഭൂമി. 2013 Mar 19. Archived from the original on 2013-03-18. Retrieved 2013 മാർച്ച് 22. {{cite news}}: Check date values in: |accessdate= and |date= (help); URL–wikilink conflict (help)
"https://ml.wikipedia.org/w/index.php?title=ജോഷി_മാത്യു&oldid=3632314" എന്ന താളിൽനിന്ന് ശേഖരിച്ചത്