ജോജു ജോർജ്
ജോജു ജോർജ്ജ് | |
---|---|
പ്രമാണം:Joju Actor.jpg | |
ജനനം | |
മറ്റ് പേരുകൾ | ജോജു മാള |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ്[1] |
സജീവ കാലം | 1999 - മുതൽ |
പുരസ്കാരങ്ങൾ | 2015ലെ കേരള സംസ്ഥാന സർക്കാർ ജൂറി പുരസ്കാരം |
ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.
സ്വകാര്യ ജീവിതം[തിരുത്തുക]
1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂർകുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച് എസ്എ.സിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാർളി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്.
അബ്ബയാണ് ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.
പുരസ്കാരങ്ങൾ[തിരുത്തുക]
- ദേശീയ ചലച്ചിത്ര പുരസ്കാരം - പ്രത്യേക പരാമർശം (ചിത്രം-ജോസഫ് 2018)
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം- മികച്ച സ്വഭാവനടനുള്ള പുരസ്കാരം (ചിത്രം-ജോസഫ് 2018)[2]
- സി.പി.സി അവാർഡ് - മികച്ച നടനുള്ള പുരസ്കാരം (ചിത്രം-ജോസഫ് 2018)
- മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്സ് - മികച്ച നടനുള്ള പുരസ്കാരം (ചിത്രം-ജോസഫ് 2018)
അവലംബം[തിരുത്തുക]
- ↑ "'Charlie' First Poster: Dulquer Salmaan Spotted in Trendy New Look". IBTimes (15 June 2015). Retrieved on 2015-5-15.
- ↑ Kerala State Film Awards. Press release.