ജോൺ ഷെപ്പേർഡ് ബാരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Shepherd-Barron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ഷെപ്പേർഡ് ബാരൺ
ജോൺ ഷെപ്പേർഡ് ബാരൺ
ജനനം
ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ

(1925-06-23)23 ജൂൺ 1925
മരണം15 മേയ് 2010(2010-05-15) (പ്രായം 84)
ദേശീയതബ്രിട്ടീഷ്
അറിയപ്പെടുന്നത്എടിഎം കണ്ടുപിടിത്തം[1]

എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ (23 ജൂൺ 1925 – 15 മേയ് 2010)

ജീവിതരേഖ[തിരുത്തുക]

സ്കോട്ടലണ്ടുകാരായ മാതാപിതാക്കളുടെ മകനായ ബാരൺ ജനിച്ചത് ഇന്ത്യയിലെ ഷില്ലോങ്ങിലാണ്. അദ്ദേഹത്തിന്റെ പിതാവ് വിൽഫ്രഡ് ഷെപ്പേർഡ് ബാരൺ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റഗോങ്ങ് പോർട്ട് കമ്മീഷണേഴ്സിൽ ചീഫ് എഞ്ചിനീയറായിരുന്നു. സ്റ്റോവ് സ്കൂൾ, എഡിൻബർഗ് സർവ്വകലാശാല, ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ജോൺ ബാരൺന്റെ വിദ്യാഭ്യാസം

1960-കളിൽ ദി ലാ ര്യൂ(De La Rue)എന്ന കമ്പനിയിൽ ജോലിയിൽ ജോലിയിൽ പ്രവേശിച്ച ബാരൺ ഏതു സമയത്തും കാശു ലഭ്യമാക്കുവാൻ കഴിയുന്ന ഒരു യന്ത്രത്തിന്റെ സാധ്യതകളെ പറ്റി ചിന്തിച്ചു. കാശിട്ടാൽ ചോക്ലേറ്റ് ലഭിക്കുന്ന വെൻഡിങ് മെഷിനുകളിൽ നിന്നാണ് എടിഎം എന്ന ആശയം ബാരണിന്റെ തലയിൽ ഉദിച്ചത്.ഒടുവിൽ ഇദ്ദേഹത്തിന്റെ ആശയം പ്രാവർത്തികമാവുകയും ബാർക്ലേസ് ബാങ്കിന്റെ വടക്കൻ ലണ്ടനിലെ ഒരു ശാഖയിൽ 1967 ജൂണിൽ ആദ്യത്തെ എ.ടി.എം സ്ഥാപിക്കുകയും ചെയ്തു. ആദ്യകാല എടിഎമ്മുകളിൽ പ്ലാസ്റ്റിക് കാർഡുകൾക്ക് പകരം കാർബൺ 14 എന്ന റേഡിയോ ആക്ടീവ് പദാർത്ഥം പൂശിയ ചെക്കുകളാണ് ഉപയോഗിച്ചിരുന്നത്. എടിഎം-ന്റെ കണ്ടുപിടിത്തത്തിന് 2005-ൽ ഇദ്ദേഹത്തിന് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. എന്നാൽ ഈ കണ്ടുപിടിത്തത്തെക്കുറിച്ച് ചില വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ന് കാണുന്ന രീതിയിലുള്ള എടിഎം കണ്ടുപിടിച്ചത് താനാണെന്ന് ജയിംസ് ഗുഡ്ഫെലോ എന്ന മറ്റൊരു സ്കോട്‌ലണ്ടുകാരൻ കൂടി അവകാശപ്പെടുന്നുണ്ട്. ജോൺ കണ്ടുപിടിച്ചത് പണമെടുക്കാനുള്ള ഒരു റേഡിയോ ആക്ടിവ് ഡിവൈസറാണെന്നാണ് ജയിംസ് ചൂണ്ടിക്കാട്ടുന്നത്. എന്നിരിക്കിലും ആദ്യം സ്ഥാപിക്കപ്പെട്ട എടിഎം ബാരണിന്റേത് തന്നെയാണ്.

അവലംബം[തിരുത്തുക]

  1. Brian Milligan, ക്യാഷ് മെഷീൻ കണ്ടുപിടിച്ച വ്യക്തി, ബിബിസി ഓൺലൈൻ ന്യൂസ്, 25 June 2007
"https://ml.wikipedia.org/w/index.php?title=ജോൺ_ഷെപ്പേർഡ്_ബാരൺ&oldid=3088636" എന്ന താളിൽനിന്ന് ശേഖരിച്ചത്